ബജറ്റ്: കെ.എസ്.ആർ.ടി.സിക്ക് മാസം 2.51 കോടി അധികഭാരം
text_fieldsതിരുവനന്തപുരം: പ്രതിസന്ധിയിൽ ഉലയുന്ന കെ.എസ്.ആർ.ടി.സിക്ക് ബജറ്റ് പ്രഖ്യാപനത ്തെ തുടർന്നുള്ള എണ്ണ വില വർധന വീണ്ടും ഇരുട്ടടിയാകുന്നു. പ്രതിദിനം 4.19 ലക്ഷം ലിറ്റർ ഡീസ ലാണ് കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നത്. ലിറ്റർ ഒന്നിന് രണ്ട് രൂപ നിരക്കിൽ വർധിക് കുന്നതോടെ പ്രതിമാസം 2.51 കോടിയുടെ അധികബാധ്യതയാണ് ഉണ്ടാവുന്നത്. ശമ്പളവിതരണത്തിനും ദൈനംദിന ചെലവുകൾക്കുമടക്കം നട്ടംതിരിയുന്ന സ്ഥാപനത്തിന് അധികചെലവ് കനത്ത ഭാരമാകും. വാഹന സ്പെയർ പാർട്സുകളുടെ വിലവർധനമൂലം ചെലവ് കൂടുന്ന സാഹചര്യത്തൽ മൂന്ന് കോടി രൂപ അധികമായി കണ്ടെത്തേണ്ട സാഹചര്യമാണിപ്പോൾ.
വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് കൂടിയ പലിശനിരക്കിലുള്ള വായ്പ ഒഴിവാക്കിയും പകരം ബാങ്ക് കൺസോർട്യത്തിൽനിന്ന് കുറഞ്ഞ നിരക്കിൽ വായ്പയെടുത്തുമുള്ള സാമ്പത്തിക പുനഃക്രമീകരണങ്ങളുടെ ഫലമായി ചെലവിൽ നേരിയ ആശ്വാസത്തിലായിരുന്നു സ്ഥാപനം. പുതിയ ഭാരത്തോടെ ബാങ്ക് കൺസോർട്യം വഴിയുണ്ടായ ആശ്വാസം ഇല്ലാതാകുമെന്ന് മാത്രമല്ല, കൂടുതൽ ഞെരുക്കത്തിലേക്കും സ്ഥാപനെമത്തും.
സംസ്ഥാനത്തിന് കെ.എസ്.ആർ.ടി.സി നൽകുന്ന ഇന്ധനനിനികുതി കുറച്ചാൽ പ്രതിസന്ധിക്ക് വലിയൊരളവിൽ ആശ്വാസമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മുമ്പ് പല ഘട്ടങ്ങളിലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രതിമാസം ഇന്ധനനികുതിയിനത്തിൽ മാത്രം കോർപറേഷൻ സർക്കാറിലടക്കുന്നത് 21.70 കോടി രൂപയാണ്. ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ പലതിനും അഞ്ച് ശതമാനം മാത്രമായി ഇന്ധനനികുതി പരിമിതപ്പെടുത്തി നൽകുമ്പോഴാണിത്. ഒരുലിറ്റർ ഡീസൽ വിലയിൽ 24 ശതമാനമാണ് കെ.എസ്.ആർ.ടി.സിയിൽനിന്ന് നികുതിയിനത്തിൽ ഈടാക്കുന്നത്. 24 ശതമാനം നികുതിയടക്കം 3.01 കോടി രൂപയാണ് ഇന്ധന ഇനത്തിലെ പ്രതിദിന ചെലവ്. നികുതി അഞ്ച് ശതമാനമായി കുറച്ചാൽ 2.40 കോടി രൂപയേ പ്രതിദിനം ഇന്ധന ഇനത്തിൽ ചെലവാകൂ. കെ.എസ്.ആർ.ടി.സിയെ മാത്രല്ല പൊതുമേഖലാ ഗതാഗത വ്യവസായത്തെയും ചെറുകിട സ്വകാര്യ ട്രാൻസ്പോർട്ട് വ്യവസായെത്തയും ഒാേട്ടാ-ടാക്സി മേഖലയെയും പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.