Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റി​ൻെറ പവിത്രത...

ബജറ്റി​ൻെറ പവിത്രത നഷ്​ടമായെന്ന്​​ പ്രതിപക്ഷം; ക​രു​ത്തു​റ്റ ചു​വ​ടു​വെ​പ്പെന്ന് കോ​ടി​യേ​രി 

text_fields
bookmark_border
ബജറ്റി​ൻെറ പവിത്രത നഷ്​ടമായെന്ന്​​ പ്രതിപക്ഷം; ക​രു​ത്തു​റ്റ ചു​വ​ടു​വെ​പ്പെന്ന് കോ​ടി​യേ​രി 
cancel

തിരുവനന്തപുരം: യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ്​ ധനമന്ത്രി തോമസ്​ ​െഎസക്​ അവതരിപ്പിച്ചതെന്ന്​ പ്രതിപക്ഷ വിമർശനം. നിയമന നിരോധനം ഒൗദ്യോഗികമാക്കിയ ബജറ്റാണിത്​​. വിലക്കയറ്റം തടയാൻ നടപടികളൊന്നും പ്രഖ്യാപിച്ചില്ല. കിഫ്​ബി വഴി പദ്ധതികൾ പ്രഖ്യാപിച്ചതോടെ ബജറ്റി​​​​​െൻറ പവിത്രത നഷ്​ടമായെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തി​​​​​െൻറ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബജറ്റല്ല ധനമന്ത്രി അവതരിപ്പിച്ചതെന്ന്​​ ഇ.ടി മുഹമ്മദ്​ ബഷീർ എം.പിയും കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിൽ കാര്യമായ പ്രഖ്യാപനങ്ങളില്ല. എ.കെ.ജി സ്​മാരകത്തിനു വേണ്ടി 10 കോടി മാറ്റിവെച്ചതിൽ തെറ്റില്ലെന്നും ഇ.ടി മുഹമ്മദ്​ ബഷീർ പറഞ്ഞു. 

ഇ​ടി​വെ​േ​ട്ട​റ്റ​വ​നെ പാ​മ്പു​ക​ടി​ച്ച​പോ​ലെ –ഹ​സ​ൻ
തി​രു​വ​ന​ന്ത​പു​രം: ജ​ന​ദ്രോ​ഹ​ക​ര​മാ​യ കേ​ന്ദ്ര​ബ​ജ​റ്റി​ന്​ തൊ​ട്ടു​പി​ന്നാ​ലെ അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ടി​വെ​േ​ട്ട​റ്റ​വ​നെ പാ​മ്പു​ക​ടി​ച്ച​തു​പോ​ലെ​യാ​ണെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ന്‍.  സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ദ്രോ​ഹി​ക്കു​ന്ന​തി​ല്‍ ര​ണ്ടു ബ​ജ​റ്റു​ക​ളും മ​ത്സ​രി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​ട്രോ​ളി​യം  ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ എ​ക്‌​സൈ​സ് നി​കു​തി കു​റ​യ്ക്കാ​ത്ത​തി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍ശി​ച്ച തോ​മ​സ് ഐ​സ​ക് സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ അ​ക്കാ​ര്യം മ​റ​ന്നു.  
 കേ​ര​ള​ത്തി​​​​െൻറ ച​രി​ത്ര​ത്തി​ല്‍ ക​ര്‍ഷ​ക​ര്‍ ഇ​തു​പോ​ലെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഭൂ​മി​യു​ടെ ന്യാ​യ​വി​ല​യും സ്​​റ്റാ​മ്പ് ഡ്യൂ​ട്ടി​യും കൂ​ട്ടി​യ​തോ​ടെ ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യം ത​ന്നെ പൂ​ര്‍ണ​മാ​യി സ്തം​ഭി​ക്കാ​ന്‍ പോ​വു​ക​യാ​ണ്.  സം​സ്ഥാ​നം നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ ര​ണ്ടു പ്ര​ശ്‌​ന​ങ്ങ​ളാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും. ര​ണ്ടി​നും പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്നും ഹ​സ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. 

​െഎശ്വ​ര്യ കേ​ര​ള​ത്തി​നാ​യു​ള്ള ക​രു​ത്തു​റ്റ ചു​വ​ടു​വെ​പ്പ്​ –കോ​ടി​യേ​രി 
തി​രു​വ​ന​ന്ത​പു​രം: ഐ​ശ്വ​ര്യ കേ​ര​ള​ത്തി​നാ​യു​ള്ള ക​രു​ത്തു​റ്റ ചു​വ​ടു​വെ​പ്പാ​ണ്‌ എ​ൽ.​ഡി.​എ​ഫ്‌ സ​ര്‍ക്കാ​റി​​​െൻറ ബ​ജ​റ്റെ​ന്ന്‌ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ന്‍ പ​റ​ഞ്ഞു. ബി.​ജെ.​പി​യു​ടെ​യും കോ​ണ്‍ഗ്ര​സി​​​​​െൻറ​യും സാ​മ്പ​ത്തി​ക​ന​യ​ങ്ങ​ള്‍ക്ക്‌ ബ​ദ​ല്‍ എ​ങ്ങ​നെ എ​ന്ന​തി​ന്‌ ഉ​ത്ത​രം ന​ല്‍കു​ക​യാ​ണ്‌ ഈ ​ബ​ജ​റ്റ്‌. ദീ​ര്‍ഘ​കാ​ല​മാ​യി ന​ഷ്​​ട​ത്തി​​​​െൻറ പ​ടു​കു​ഴി​യി​ലാ​യ കെ.​എ​സ്‌.​ആ​ര്‍.​ടി.​സി​ക്ക്​ ജീ​വ​ര​ക്ഷ ന​ല്‍കു​ന്ന​തി​നു​ള്ള കാ​ഴ്‌​ച​പ്പാ​ടും ബ​ജ​റ്റി​ലു​ണ്ട്‌. നോ​ട്ട്‌ നി​രോ​ധ​നം, ജി.​എ​സ്‌.​ടി എ​ന്നി​വ​ക്ക്​ ന​ടു​വി​ലും ഒ​രേ​സ​മ​യം ജ​ന​ക്ഷേ​മ​വും അ​തേ​സ​മ​യം വി​ക​സ​നോ​ന്മു​ഖ​വു​മാ​യ ബ​ജ​റ്റ്‌ അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന​താ​ണ്‌  പ്ര​ത്യേ​ക​ത​യെ​ന്ന്‌ കോ​ടി​യേ​രി പ്ര​സ്‌​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.
 
വെ​റും രാ​ഷ്​​ട്രീ​യ​പ്ര​സം​ഗം –ബി.​ജെ.​പി
തി​രു​വ​ന​ന്ത​പു​രം: തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് വെ​റും രാ​ഷ്​​ട്രീ​യ​പ്ര​സം​ഗം മാ​ത്ര​മാ​യി​രു​ന്നെ​ന്ന്​ ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. കേ​ന്ദ്ര​വി​രു​ദ്ധ പ്ര​സം​ഗം ന​ട​ത്താ​നാ​ണ് ബ​ജ​റ്റി‍​​​െൻറ ഏ​റി​യ​പ​ങ്കും ഐ​സ​ക് വി​നി​യോ​ഗി​ച്ച​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കൊ​ന്നു​മി​ല്ലാ​ത്ത പ്ര​തി​സ​ന്ധി കേ​ര​ള​ത്തി​ൽ മാ​ത്രം ഉ​ണ്ടാ​യെ​ങ്കി​ൽ അ​ത് ധ​ന​മ​ന്ത്രി​യു​ടെ പി​ടി​പ്പു​കേ​ടു​മൂ​ല​മാ​ണ്. 2,07,026 കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി‍​​​െൻറ മൊ​ത്തം ക​ടം. ഇ​ത് നോ​ട്ട് നി​രോ​ധ​നം മൂ​ല​മാ​ണോ​യെ​ന്ന് ഐ​സ​ക് വ്യ​ക്ത​മാ​ക്ക​ണം.  കേ​ര​ള​ത്തി‍​​​െൻറ വി​ക​സ​ന​ത്തി​ന് യാ​തൊ​രു പ്ര​തീ​ക്ഷ​യും ന​ൽ​കാ​ത്ത യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത ബ​ജ​റ്റാ​ണ് തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച​തെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എം.​ടി. ര​മേ​ശ്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaoppositionkerala newsET Muhammed Basheermalayalam newskerala budget 2018
News Summary - Budget Is a Mirage Says Opposition - Kerala News
Next Story