നിയമസഭയുടെ ബജറ്റ് സമ്മേളനം: മന്ത്രിസഭയുടെ പ്രത്യേക യോഗം ഇന്ന്
text_fieldsമന്ത്രിസഭയുടെ പ്രത്യേക യോഗം ഇന്ന് ചേരും. ബജറ്റ് സമ്മേളനത്തിന്‍റെ തിയതി തീരുമാനിക്കാനാണിത്. ഈ മാസം 27ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാസമ്മേളനം ആരംഭിക്കാനാണ് ധാരണ. ഫെബ്രുവരി മൂന്നിനായിരിക്കും ബജറ്റ് അവതരണം. സഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശിപാർശ ചെയ്യുന്നതിന് വേണ്ടിയുളള മന്ത്രിസഭാ യോഗം ഓൺലൈനായാണ് ചേരുക.
അതേസമയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം നിര്‍ത്തിവെച്ച ഏഴാം സമ്മേളനം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും.നയപ്രഖ്യാപനപ്രസംഗം തയ്യാറാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ സര്‍ക്കാര്‍ നേരത്തെ ചുമതപ്പെടുത്തിയിരുന്നു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭസമ്മേളനം തുടങ്ങാം എന്ന തീരുമാനം സര്‍ക്കാര്‍ എടുത്തത് മുന്നണി തലത്തിലെ കൂടിയാലോചനകള്‍ക്ക് ശേഷമാണ്. സജിയുടെ സത്യപ്രതിഞ്ജ ചടങ്ങിന് അനുമതി നല്‍കിയത് തന്‍റെ ഭരണഘടന ബാധ്യത നിറവേറ്റാനാണെന്ന് ഗവര്‍ണര്‍ ഇന്നലെ മുഖ്യമന്ത്രിയോട് പറഞ്ഞിരിന്നു. ഗവര്‍ണര്‍ ചുമതല നിറവേറ്റിയപ്പോള്‍ നയപ്രഖ്യാപനമെന്ന ഭരണഘടന ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ് നില്‍ക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുന്നണി നേതൃത്വം അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.