കരുതൽ മേഖല: ഇതുവരെ ലഭിച്ചത് 22,000 പരാതി
text_fieldsതിരുവനന്തപുരം: കരുതൽ മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ലഭിച്ച പരാതികളുടെ എണ്ണം 22,000 ആയി. വനം വകുപ്പിനും ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മുന്‍ ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിക്കും ലഭിച്ച പരാതികളാണിത്. ഇവ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ്. തദ്ദേശവകുപ്പിനും പരാതി ലഭിക്കുന്നുണ്ട്.
വനം വകുപ്പിന് പരാതികളില്‍ 17,000ത്തോളം എണ്ണവും ഇ-മെയില്‍ വഴിയാണ് ലഭിച്ചത്. വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ അടക്കം 49,000 കെട്ടിടങ്ങളുണ്ടെന്നാണ് ഉപഗ്രഹ സര്‍വേയില്‍ കണ്ടെത്തിയത്. എത്ര കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപഗ്രഹ സര്‍വേ. എന്നാല്‍, മരച്ചില്ലകള്‍ മറച്ചതും മറ്റ് സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടതുമായ 30,000 മുതല്‍ 35,000 വരെ കെട്ടിടങ്ങള്‍ ഉള്പ്പെടുത്താനുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.