കെ റെയിൽ പോലെ ബഫർ സോണുംപെട്ടിയിൽ വെപ്പിക്കും-ചെന്നിത്തല
text_fieldsബഫർ സോൺ വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം പ്രഹസനമാണ്. കെ റെയിൽ പെട്ടിയിൽ വെച്ചതുപോലെ ബഫർ സോണും പെട്ടിയിൽ വെപ്പിക്കും. കോഴിക്കോട് കോണ്ഗ്രസ് സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗ തീരുമാനങ്ങൾ മല എലിയെ പ്രസവിച്ച പോലെയാണ്. ഉപഗ്രഹ സർവേ പൂർണ തള്ളിക്കളയണം.
കെ റെയിൽ ഒരിഞ്ച് പോലും പിന്നോട്ട് പേകില്ലെന്നാണ് പിണറായി പറഞ്ഞത്. അവസാനം ഒരു കിലോമീറ്റർ പിന്നോട്ട് പോകേണ്ടി വന്നു. ഇതുതന്നെയാകും ബഫർ സോണിെൻറ കാര്യത്തിലും സംഭവിക്കുക. എന്ത് വില കൊടുത്തും കോൺഗ്രസ് കർഷകരുടെ താല്പര്യം സംരക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ബഫർസോണുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സർക്കാറിനു സമർപ്പിച്ച നിർദേശ പ്രകാരമുള്ള ഭൂപടം പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതലയോഗം തീരുമാനിച്ചു. ഈ ഭൂപടം സംബന്ധിച്ച് ഉൾപ്പെടുത്തേണ്ട അധികവിവരങ്ങൾ ഉണ്ടെങ്കിൽ സമർപ്പിക്കാൻ അവസരമൊരുക്കും. അതത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അവ നല്കാം. വനം വകുപ്പിന് നേരിട്ടും നല്കാവുന്നതാണ്. അധിക വിവരങ്ങൾ ലഭ്യമാക്കാനുള്ള സമയം ജനുവരി ഏഴു വരെ നീട്ടി. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങൾ ഫീൽഡ് തലത്തിൽ പരിശോധിച്ച് ഉറപ്പ് വരുത്താന് പഞ്ചായത്തുതലത്തിൽ റവന്യൂ, വനം, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.