കരുതൽ മേഖല: മന്ത്രിസഭ തീരുമാനം അവ്യക്തമെന്ന് കെ.സി.ബി.സി
text_fieldsകൊച്ചി: കരുതൽ മേഖല സംബന്ധിച്ച ജൂലൈ 27ലെ മന്ത്രിസഭ തീരുമാനം ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതല്ലെന്ന് കേരള കാത്തലിക് ബിഷപ് കൗൺസിൽ (കെ.സി.ബി.സി). കരുതൽ മേഖല വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന ആവശ്യത്തോട് അനുഭാവപൂര്‍ണമായ തീരുമാനമല്ല സര്‍ക്കാറിന്‍റേത്.
2019ലെ മന്ത്രിസഭ തീരുമാനം മുഖവിലയ്ക്കെടുത്താണ് സുപ്രീംകോടതി കരുതൽ മേഖല സംബന്ധിച്ച് വിധി പ്രസ്താവിച്ചത്. അതിനാൽ, 2019ലെ മന്ത്രിസഭ തീരുമാനം പൂര്‍ണമായി പിന്‍വലിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് വേണ്ടത്. എന്നാൽ, ഭാവിയില്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്ന രീതിയിലുള്ളതാണ് പുതിയ തീരുമാനവും. വനാതിര്‍ത്തി പുനർനിർണയിച്ച് വനത്തിനുള്ളില്‍ കരുതൽ മേഖല നിജപ്പെടുത്തുകയാണ് വേണ്ടതെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ ആശങ്കകള്‍ പങ്കുവെക്കാനും തുടര്‍നടപടികൾ ചർച്ച ചെയ്യാനും ഞായറാഴ്ച മൂന്നിന് പാലാരിവട്ടം പി.ഒ.സിയില്‍ കര്‍ഷക സംഘടന പ്രതിനിധികളുടെ യോഗം ചേരും. കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.