കരുതൽ മേഖല: ഇളവിന് കേരളവും അപേക്ഷ നൽകി
text_fieldsന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ കരുതൽ മേഖല നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയിൽ ഇളവ് തേടി കേരള സർക്കാർ സുപ്രീംകോടതിയിലെത്തി. വിജ്ഞാപനം ഇറങ്ങിയ മേഖലകളില്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളവും അപേക്ഷ സമർപ്പിച്ചത്.
ജനവാസ കേന്ദ്രങ്ങൾ, സർക്കാർ-അർധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് വിധിയിൽ ഇളവ് നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. കരുതൽ മേഖലകളില്‍ നിരവധി ചെറുകിട, ഇടത്തരം നഗരങ്ങള്‍ രൂപപ്പെട്ട ശേഷമാണ് സുപ്രീംകോടതി വിധി. ഇവിടെ സ്ഥിര നിര്‍മാണങ്ങള്‍ പൂര്‍ണമായും നിരോധിക്കണമെന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും. ഈ മേഖലകളിലുള്ളവരെ പുനരധിവസിപ്പിക്കുക പ്രായോഗികമല്ലെന്നും കേരളം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.