കരുതൽ മേഖല; സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേരാൻ നടപടികള്‍ ആരംഭിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനവാസമേഖലകളെ കരുതൽ മേഖലയില്‍നിന്ന് ഒഴിവാക്കുന്നതിനായി സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേരാനുള്ള കേരളത്തിന്റെ നിയമപരമായ നടപടികള്‍ ആരംഭിച്ചു.
വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍, പരിസ്ഥിതി ലോല മേഖല കേസില്‍ കേരളത്തിനുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഡ്വക്കറ്റ് ജനറല്‍ എന്നിവരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തി.ജനുവരി അഞ്ചിനകം ഇതുവരെ കേരളം സ്വീകരിച്ച നടപടിക്രമങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക.
ഇതിന്റെ ഭാഗമായി അതിനു തൊട്ടു മുമ്പുവരെ സ്വീകരിച്ച നടപടികള്‍ അടക്കം കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യും. ജനവാസമേഖലകളെ പരിസ്ഥിതി ലോല മേഖലയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസിലാണ് കേരളം കക്ഷി ചേരാന്‍ ഒരുങ്ങുന്നത്. ഉപഗ്രഹ സര്‍വേയിലും ഡ്രോണ്‍ ഫോട്ടോയിലും ഉള്‍പ്പെടാത്ത കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ ജിയോ ടാഗിങ് വഴി അപ്ലോഡ് ചെയ്യാനുള്ള നടപടികളുടെ പരിശീലനവും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.