ബഫർസോൺ: ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsബഫർസോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇതിനായി നിയമപരമായി ശ്രമിക്കും. ഫീൽഡ് സർവേ തുടങ്ങാൻ തീയ്യതി നിശ്ചയിക്കേണ്ട കാര്യമില്ല. പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതി കിട്ടുന്ന മുറയ്ക്ക് സർവേ തുടങ്ങും. വാർഡ് അംഗം, വില്ലേജ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നാകും സർവേ നടത്തുക. നിലവിൽ പ്രസിദ്ധീകരിച്ച 2021 ലെ ഭൂപടവും സീറോ ബഫര്‍ സോണ്‍ റിപ്പോർട്ടും നോക്കി ജനങ്ങൾക്ക് പരാതി നൽകാം. 28 ന് ഹെല്പ് െഡസ്ക് തുടങ്ങും. എല്ലാ നടപടികളും ജനുവരി ഏഴോടെ തീർത്ത് റിപ്പോർട്ട് തയാറാക്കും.
ഉപഗ്രഹ സർവ്വേ നടത്താൻ തീരുമാനിച്ചത് സുപ്രീംകോടതി നിലപാടിന്‍റെ ഭാഗമായിട്ടാണെന്ന് പലതവണ പറഞ്ഞതാണ്. പൊതുസമൂഹത്തിന്റെ അഭിപ്രായം പറയാനും കേൾക്കാനുമുണ്ടെങ്കിൽ അത് അറിയിക്കാനാണ് ഇത്തരം സർവേകൾ പ്രസിദ്ധീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.