സംരക്ഷിതവനങ്ങളുടെ കരുതൽ മേഖല: ആശങ്ക വേണ്ടെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: സംരക്ഷിത വനങ്ങളുടെ കരുതൽ മേഖല വിഷയത്തിൽ ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കൽ പ്രധാന ഉത്തരവാദിത്തമാണെന്നും ഇതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനങ്ങളുടെ ജീവിതം സംരക്ഷിക്കുമെന്ന് ഉറപ്പാക്കിയും പരിസ്ഥിതി സംരക്ഷിച്ചും കരുതൽ മേഖല രൂപപ്പെടുത്തുന്ന നടപടിയാണ് ഉണ്ടാകേണ്ടത്.
ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കെ, സർക്കാറിനെതിരായി തെറ്റായ പ്രചാരവേലകളുമായി ഇറങ്ങിയിരിക്കുന്നവരുടെ താൽപര്യങ്ങൾ തിരിച്ചറിയണം. തെറ്റായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളണമെന്നും സെക്രട്ടേറിയറ്റ് വാർത്തക്കുറിപ്പിൽ അഭ്യർഥിച്ചു.
വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷണ പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന വിധി കേരളത്തിൽ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹ സഹായത്തോടെ തയാറാക്കിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. ഇതിൽ എല്ലാ നിർമിതികളും ഉൾപ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീൽഡ് സർവേയിൽ കൂട്ടിച്ചേർക്കുമെന്നും പരാതി അറിയിക്കാൻ സമയം നീട്ടി നൽകുമെന്നും സംസ്ഥാന സർക്കാർ വ്യകതമാക്കിയെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.