കരുതൽ മേഖല: എരുമേലിയിൽ പ്രതിഷേധം
text_fieldsഏയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകളാണ് ഉപഗ്രഹ സർവേയിൽ വനമായി പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ മേഖലയിൽ ജനരോഷം ശക്തമാണ്. പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ്, സുബി സണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ എരുമേലി പൊലീസും സ്ഥലത്തെത്തി.
വനംവകുപ്പിന്റെ ബോർഡ് നശിപ്പിച്ചതിനും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനും എരുമേലി പൊലീസിൽ പരാതിനൽകിയതായി പമ്പ റേഞ്ച് ഓഫിസർ ജി. അജികുമാർ പറഞ്ഞു. കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെ കേസെടുത്തതായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടൻ വ്യക്തമാക്കി. രാവിലെ എഴുകുമൺ ഫോറസ്റ്റ് ഓഫിസ് പടിക്കൽ നടന്ന പ്രതിഷേധത്തിനുപിന്നാലെ ഉച്ചകഴിഞ്ഞ് എരുമേലി പഞ്ചായത്ത് പടിക്കലും പ്രതിഷേധം നടന്നു. പഞ്ചായത്ത് കമ്മിറ്റി നടന്നുകൊണ്ടിരിക്കെയായിരുന്നു പ്രതിഷേധം. സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേരാനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം അറിഞ്ഞശേഷമാണ് ഇവർ പിരിഞ്ഞത്.
എരുമേലി പഞ്ചായത്ത് സുപ്രീം കോടതിയില്‍ കക്ഷിചേരും
എരുമേലി: കരുതൽ മേഖല വിഷയത്തില്‍ സുപ്രീം കോടതിയില്‍ കക്ഷിചേരാന്‍ എരുമേലി പഞ്ചായത്ത്. മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും നിവേദനം നല്‍കാനും അടിയന്തര കമ്മിറ്റി യോഗം തീരുമാനിച്ചു.
ഉപഗ്രഹ സർവേയിൽ വനമായി രേഖപ്പെടുത്തിയ എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകളിലെയും കരുതൽ മേഖലയിൽ ഉൾപ്പെട്ട കണമല, മൂക്കൻപെട്ടി വാർഡുകളിലെയും പ്രശ്നങ്ങൾ പഠിക്കാൻ പഞ്ചായത്ത് നാല് ഉപസമിതികളെ നിയോഗിക്കും. കർഷകരുടെ വിവരങ്ങൾ ജിയോ ടാക്ക് ആപ്പിൽ രേഖപ്പെടുത്തും. ഇതിനായി പഞ്ചായത്ത്, വില്ലേജ് ജീവനക്കാരും എൻജിനീയറിങ് വിദ്യാർഥികളും അടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.