പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം: ഇരിട്ടിയിൽ സർവക്ഷി കർമസമിതി രൂപവത്കരിച്ചു; 14ന് മലയോര ഹർത്താൽ
text_fieldsഇരിട്ടി: വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ പ്രക്ഷോഭ-നിയമ പോരാട്ടങ്ങളുമായി രംഗത്തിറങ്ങാൻ ഇരിട്ടിയിൽ സർവകക്ഷി കർമസമിതി രൂപവത്കരിച്ചു. ആറളം, കൊട്ടിയൂർ, ബ്രഹ്മഗിരി വന്യജീവി സങ്കേതം ബഫർ സോൺ കർമസമിതി എന്ന പേരിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുക.
തലശ്ശേരി അതിരൂപതയുടെയും ഇൻഫാമിന്റെയും പരിസ്ഥിതി ലോല ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സംഘടന പ്രതിനിധികളുടെയും യോഗം ചേർന്നാണ് സംയുക്ത കർമസമിതിക്ക് രൂപം നൽകിയത്. 14ന് ആറളം, കൊട്ടിയൂർ, കേളകം, കണിച്ചാർ, അയ്യൻകുന്ന് പഞ്ചായത്തുകളിൽ മലയോര ഹർത്താൽ നടത്തും. അന്ന് വൈകീട്ട് അഞ്ചിന് ഇരിട്ടിയിൽ ബഹുജന റാലിയും നടത്തും. പ്രധാനമന്ത്രി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി, കേന്ദ്ര നിയമ മന്ത്രി, മുഖ്യമന്ത്രി, വനം മന്ത്രി എന്നിവർക്ക് നിവേദനം നൽകും.
കർഷകനെ സ്വന്തം കൃഷിയിടത്തിൽനിന്ന് ഒരു രൂപ നഷ്ടപരിഹാരം നൽകാതെ ഇറക്കിവിടാൻ കാരണമാകുന്നതാണ് സുപ്രീംകോടതിയുടെ നിർഭാഗ്യകരമായ വിധിയെന്ന് ഉദ്ഘാടനം ചെയ്ത തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. വേലായുധൻ (ഇരിട്ടി), കെ. സുധാകരൻ (പേരാവൂർ), ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, വികാരി ജനറൽമാരായ ആന്റണി മുതുകുന്നേൽ, ജോസഫ് ഒറ്റപ്ലാക്കൽ, സെബാസ്റ്റ്യൻ പാലാക്കുഴി, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജേഷ് (ആറളം), റോയി നമ്പുടാകം (കൊട്ടിയൂർ), കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), പി.സി. ഷാജി (ഉളിക്കൽ), എടൂർ ഫൊറോന കൗൺസിൽ സെക്രട്ടറി മാത്തുക്കുട്ടി പന്തപ്ലാക്കൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ, എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി പി.എൻ. ബാബു, ഇബ്രാഹിം മുണ്ടേരി, ബാബുരാജ് പായം, ബെന്നിച്ചൻ മഠത്തിനകം, വിപിൻ തോമസ്, തോമസ് തയ്യിൽ, കെ. മുഹമ്മദലി, ബാബുരാജ് ഉളിക്കൽ, ജോസ്. എ വൺ, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. ബിജു മുട്ടത്തുക്കുന്നേൽ, ഫാ. ജോസഫ് കാക്കരമറ്റം, ഫാ. ബെന്നി നിരപ്പേൽ, ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. ജോസഫ് വടക്കേമുറി, ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് എന്നിവർ സംസാരിച്ചു.
കർമസമിതി ഭാരവാഹികൾ: മാർ ജോസഫ് പാംപ്ലാനി, കെ. സുധാകരൻ എം.പി, ഡോ. വി. ശിവദാസൻ എം.പി, സന്തോഷ്‌കുമാർ എം.പി, സജീവ് ജോസഫ് എം.എൽ.എ (രക്ഷാധികാരികൾ), സണ്ണി ജോസഫ് എം.എൽഎ (ചെയർ.), ബിനോയ് കുര്യൻ, ആന്റണി മുതുകുന്നേൽ (വൈസ് ചെയർ.), ഫാ. ജോസഫ് കാവനാടി (ജന. സെക്ര.) ബഫർ സോൺ ബാധിത മേഖലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ വൈസ് ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ (കൺ.), രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ (നിർവാഹകസമിതി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.