ബഫർസോൺ: സർക്കാറിനെക്കൊണ്ട് തെറ്റ് തിരുത്തിക്കും -വി.ഡി. സതീശൻ
text_fieldsകാളികാവ്: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാറിനെക്കൊണ്ട് തെറ്റ് തിരുത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉപഗ്രഹ സർവേ നടത്തി പുറത്തുവിട്ട മൂന്ന് മാപ്പുകളും അബദ്ധം നിറഞ്ഞതായിരുന്നു. ആശങ്ക പരിഹരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പരാതി കൊടുക്കാൻ അവസരമുണ്ടെങ്കിലും ഏതൊക്കെ മേഖലകൾ ഇതിൽ ഉൾപ്പെട്ടെന്നത് ഇനിയും വ്യക്തമല്ല.
ബഫർ സോണിന്റെ പേരിൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭവും നിയമപോരാട്ടവും നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ബഫർ സോണിൽനിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളേയും ഒഴിവാക്കുക, അശാസ്ത്രീയമായ ആകാശ സർവേ പിൻവലിച്ച് ഫീൽഡ് സർവേ നടത്തി ജനവാസ മേഖല നിർണയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി കാളികാവിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോയി അധ്യക്ഷത വഹിച്ചു.
എ.പി. അനിൽകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പെറ്റ ജമീല, ആര്യാടൻ ഷൗക്കത്ത്, ഇ. മുഹമ്മദ് കുഞ്ഞി, വി.എ. കരീം, ജോജി കെ. അലക്സ് തുടങ്ങിയവർ സംസാരിച്ചു. കുടിയിറക്ക് ഭീഷണി നേരിടുന്ന കർഷകരിൽനിന്ന് പ്രതിപക്ഷനേതാവ് നിവേദനം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.