സംസ്ഥാനത്ത് 7000 പേർക്കെതിരെ ജപ്തി നടപടി; കെട്ടിട നിർമാണ സെസിൽ കുടിശ്ശിക വരുത്തിയവർക്കാണ് നോട്ടീസ്
text_fieldsതിരുവനന്തപുരം: കെട്ടിട നിർമാണ സെസിൽ കുടിശ്ശിക വരുത്തിയ 7000ത്തോളം പേർക്കെതിരെ തൊഴിൽവകുപ്പ് ജപ്തി നടപടിക്ക്. നോട്ടീസ് ലഭിച്ചിട്ടും തുകയടയ്ക്കാത്തവരിൽനിന്ന് കുടിശ്ശിക വസൂലാക്കുന്നതിെൻറ ഭാഗമായാണ് കോവിഡ് പ്രതിസന്ധി കാലത്തും ജപ്തി നടപടികൾക്കായി കെട്ടിട ഉടമകളുടെ വിവരം റവന്യൂ വകുപ്പിന് കൈമാറിയത്.
നിര്‍മാണം പൂര്‍ത്തീകരിച്ച ഗാര്‍ഹിക-വാണിജ്യ കെട്ടിടങ്ങള്‍ക്ക് കേരള ബില്‍ഡിങ് ആൻഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ് ആക്ട് പ്രകാരം നിർമാണ ചെലവിെൻറ ഒരു ശതമാനമാണ് സെസ്. ഗാർഹികാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളിൽ പത്ത് ലക്ഷം രൂപക്ക് മുകളിലുള്ളവയും വാണിജ്യസമുച്ചയങ്ങളാണെങ്കിൽ പരിധിയില്ലാതെയും സെസിെൻറ പരിധിയിൽ വരും.
അതേസമയം കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധി വിട്ടുമാറാത്ത സാഹചര്യത്തിൽ ജപ്തി നടപടികളിലേക്ക് നീങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. ഇതോടൊപ്പം നിർമാണം പൂർത്തിയായശേഷം സെസ് തുകയടക്കം നിഷ്കർഷിച്ച് തൊഴിൽവകുപ്പ് ആദ്യം നൽകുന്ന അസസ്മെൻറ് നോട്ടീസും അവസാനവട്ട നോട്ടീസും ലഭിച്ചിട്ടും മറുപടി നൽകാത്തവർക്കെതിരെ 2015 മുതലുള്ള സമയം കണക്കാക്കി പ്രതിമാസം രണ്ട് ശതമാനം വീതം പലിശയീടാക്കാനും നിർദേശമുണ്ട്.
ഫലത്തിൽ പ്രതിവർഷം കുടിശ്ശികയുടെ 24 ശതമാനം വരെ പലിശ നൽകണം. 2015ൽ 10,000 രൂപ സെസ് അടയ്ക്കേണ്ടയാൾക്ക് 2019 ആകുേമ്പാൾ തുക പലിശയും ചേർത്ത് 20,000 രൂപയിലെത്തും. കോവിഡ് കാലവും ലോക്ഡൗണുമൊന്നും തൊഴിൽവകുപ്പ് പലിശ കണക്കാക്കുന്നതിൽ കണക്കിലെടുത്തിട്ടില്ലെന്നതാണ് വൈരുധ്യം. കുടിശ്ശിക തീർപ്പുകൽപിക്കുന്നതിന് രണ്ടുവട്ടം അദാലത് നിശ്ചയിച്ചിരുന്നുെവങ്കിലും കോവിഡ് ഒന്നും രണ്ടും തരംഗങ്ങൾമൂലം നടന്നില്ല.
കനത്ത പലിശയടക്കം ചുമത്തി കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയതോടെയാണ് വിവരം ഉടമകളും അറിയുന്നത്. പ്രതിഷേധം ശക്തമായതോടെ തൊഴിൽവകുപ്പ് വീണ്ടും അദാലത്തിന് തയാറായിട്ടുണ്ട്. ഗാർഹിക കെട്ടിടങ്ങൾക്ക് പലിശ പൂർണമായി ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നതാണ് അൽപം ആശ്വാസം.
വാണിജ്യാവശ്യങ്ങൾക്കുള്ളവയിൽ 50 ശതമാനം പലിശ അടയ്ക്കണം. എന്നാൽ ജപ്തി നടപടികൾക്ക് കൈമാറിയ ഫയലിലുള്ളവരെ തൊഴിൽ വകുപ്പ് അദാലത്തിലേക്കും ക്ഷണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.