പെർമിറ്റ് ഫീസ് വർധന: ചെറുകിട കെട്ടിടങ്ങൾ ഒഴിവാക്കും
text_fieldsതിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുന്ന കെട്ടിടനിർമാണ പെർമിറ്റ് ഫീസ് നിരക്ക് വർധനയിൽ ചെറുകിട കെട്ടിടങ്ങളെ ഒഴിവാക്കും. നിർക്ക് വർധന എത്രയെന്നതിൽ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല. സാധാരണക്കാരെയും ചെറുകിട കെട്ടിട നിർമാണങ്ങളെയും ബാധിക്കാത്ത വിധമായിരിക്കും നിരക്ക് വർധനയെന്നാണ് സൂചന.
1000 ചതുരശ്ര അടി വരെയുള്ള ഗാർഹിക- ഗാർഹികേതര ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ഇളവുണ്ടാകും. ബഹുനില കെട്ടിടങ്ങൾക്കും വ്യവസായ ആവശ്യങ്ങൾക്കുള്ളവക്കും തറവിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന നിരക്കായിരിക്കും. നിലവിൽ നഗരസഭകളിൽ 150 ചതുരശ്ര മീറ്റർ വരെ അഞ്ചുരൂപയും അതിന് മുകളിൽ പത്തുരൂപയും വാണിജ്യാവശ്യങ്ങൾക്ക് 15 രൂപയുമാണ് നിരക്ക്. പഞ്ചായത്തുകളിൽ യഥാക്രമം അഞ്ച്, ഏഴ്, പത്ത് എന്നിങ്ങനെയാണ്. അത് 50 മുതൽ 100 വരെയോ ഉയർത്താനാണ് ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.