Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെട്ടിട നിർമാണ...

കെട്ടിട നിർമാണ പെർമിറ്റ്: വാങ്ങിയ അധിക ഫീസ് മടക്കി നൽകുന്നതിൽ തീരുമാനമായില്ല

text_fields
bookmark_border
കെട്ടിട നിർമാണ പെർമിറ്റ്: വാങ്ങിയ അധിക ഫീസ് മടക്കി നൽകുന്നതിൽ തീരുമാനമായില്ല
cancel

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ ഒ​മ്പ​തു​വ​രെ അ​പേ​ക്ഷി​ച്ച​വ​രി​ൽ​നി​ന്ന്​ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന്​ പ​ഴ​യ ഫീ​സ് വാ​ങ്ങി​യാ​ൽ മ​തി​യെ​ന്ന ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും നൂ​റു​ക​ണ​ക്കി​ന്​​ അ​പേ​ക്ഷ​ക​രി​ൽ നി​ന്നും ഇ​തി​ന​കം ഈ​ടാ​ക്കി​യ പ​ത്തി​ര​ട്ടി പു​തു​ക്കി​യ നി​ര​ക്ക്​ മ​ട​ക്കി ന​ൽ​കു​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. അ​ധി​ക​മാ​യി വാ​ങ്ങി​യ തു​ക മ​ട​ക്കി ന​ൽ​കു​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ത​ദ്ദേ​ശ​മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ സൂ​ചി​പ്പി​ച്ചു​വെ​ങ്കി​ലും ന​ട​പ​ടി മാ​ത്ര​മി​ല്ല.

ഏ​പ്രി​ൽ പ​ത്തി​ന്​ ശേ​ഷം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ കോ​ടി​ക​ളു​ടെ വ​രു​മാ​ന​മാ​ണ്​ സ്വ​രു​ക്കൂ​ട്ടി​യ​ത്. ഇ​തി​ൽ ന​ല്ലൊ​രു​ശ​ത​മാ​നം പ​ഴ​യ അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ വാ​ങ്ങി​യ അ​ധി​ക​നി​ര​ക്കാ​ണ്. സ​ർ​ക്കാ​റി​ലേ​ക്ക്​ വ​സൂ​ലാ​ക്കി​യ ഈ​തു​ക അ​പേ​ക്ഷ​ക​ർ​ക്ക്​ മ​ട​ക്കി ന​ൽ​ക​ണ​മെ​ങ്കി​ൽ വ​ലി​യ ക​ട​മ്പ​യാ​ണ്. ത​ദ്ദേ​ശ​വ​കു​പ്പ്​ ഇ​തി​നാ​യി പ്ര​ത്യേ​കം ഉ​ത്ത​ര​വി​റ​ക്ക​ണം. അ​തു​ണ്ടാ​യാ​ൽ ത​ന്നെ സ​ർ​ക്കാ​റി​ലേ​ക്ക്​ എ​ത്തി​യ പ​ണം തി​രി​ച്ചു​ന​ൽ​കു​ന്ന​തി​ന്​ പി​ന്നെ​യും ത​ട​സ്സ​ങ്ങ​ളു​ണ്ടാ​കും.

ഇ​തി​നാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ അ​പേ​ക്ഷ​ക​രു​ടെ ആ​ശ​ങ്ക. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പെ​ർ​മി​റ്റ്​ എ​ടു​ത്തി​ട്ടും കെ​ട്ടി​ടം പ​ണി​യാ​ൻ സാ​ഹ​ച​ര്യം ഒ​രു​ങ്ങാ​ത്ത​വ​ർ​ക്ക്​ അ​ത്​ പു​തു​ക്കാ​ൻ പ​ത്തി​ര​ട്ടി അ​ധി​ക നി​ര​ക്ക്​ ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഒ​രി​ക്ക​ൽ എ​ടു​ക്കു​ന്ന പെ​ർ​മി​റ്റി​ന്​ 1999 മു​ത​ൽ 2019 വ​രെ മൂ​ന്നു​വ​ർ​ഷം ആ​യി​രു​ന്നു കാ​ലാ​വ​ധി. 2019ന്​ ​ശേ​ഷം അ​ത്​ നാ​ല്​ കൊ​ല്ല​മാ​ക്കി ഉ​യ​ർ​ത്തി. കാ​ലാ​വ​ധി​ക്ക്​ ശേ​ഷം ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ലാ​ണെ​ങ്കി​ൽ 10 ശ​ത​മാ​നം അ​ധി​ക​ഫീ​സ്​ ന​ൽ​കി പു​തു​ക്കാം.

അ​തി​നു​ശേ​ഷ​മു​ള്ള പെ​ർ​മി​റ്റു​ക​ൾ​ക്ക്​ 50 ശ​ത​മാ​നം ഫീ​സ്​ ന​ൽ​കേ​ണ്ടി​വ​രും. അ​പ്ര​കാ​രം പെ​ർ​മി​റ്റ്​ പു​തു​ക്കാ​ൻ വ​രു​ന്ന​വ​രോ​ടാ​ണ്​ വ​ർ​ധി​പ്പി​ച്ച പു​തു​ക്കി​യ നി​ര​ക്ക്​ പ​ഴ​യ പെ​ർ​മി​റ്റു​ക​ൾ​ക്കും ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ഴ​യ അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ പു​തു​ക്കി​യ ഫീ​സ്​ വാ​ങ്ങു​ന്ന ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ച്ച​തു​പോ​ലെ പെ​ർ​മി​റ്റ്​ പു​തു​ക്കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ലും പു​ന​രാ​ലോ​ച​ന ഉ​ണ്ടാ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building permitadditional fee
News Summary - building permit: No decision on refund of additional fee purchased
Next Story