കെട്ടിട നികുതി ഭേദഗതി; അധികഭാരം ഉണ്ടാക്കില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: കേരള കെട്ടിട നികുതി ഭേദഗതി ബിൽ ജനങ്ങൾക്ക് അധികഭാരം ഉണ്ടാക്കില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നിയമസഭയിൽ ഭേദഗതി ബിൽ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. കെട്ടിട നികുതി കണക്കാക്കുന്നതിൽ തെറ്റായ വിവരം നൽകുന്നവർക്ക് മാത്രമാണ് നിയമം വഴി 50 ശതമാനം അധികനികുതി നൽകേണ്ടിവരിക. നിലവിൽ ഐ.പി.സി വകുപ്പ് അനുസരിച്ച് കേസെടുക്കുകയായിരുന്നു.
ഭേദഗതി വരുന്നതോടെ 50 ശതമാനം അധികതുക അടച്ച് നൽകിയ രേഖ അനുസരിച്ചായിരിക്കും അധിക നികുതി നൽകേണ്ടിവരിക. കെട്ടിട നികുതി നിർണയിക്കുമ്പോൾ ഉണ്ടാകുന്ന പരാതികൾ കലക്ടർക്ക് മൂന്നുമാസത്തിനകം നൽകണമെന്നത് ദീർഘിപ്പിച്ച് നൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഒരു കെട്ടിട സമുച്ചയത്തിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നെങ്കിൽ അത് വ്യത്യസ്ത ഫ്ലാറ്റുകളായിട്ടാകും കണക്കാക്കുക. അതിന്റെ അടിസ്ഥാനത്തിൽ വ്യക്തികൾക്കാവും നികുതി അടയ്ക്കേണ്ട ബാധ്യത. നേരത്തേ കെട്ടിട സമുച്ചയത്തിന്റെ ഉടമക്കായിരുന്നു ബാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.