കൃഷിഭൂമിയും പാടവും നികത്തി നിർമിച്ചവക്ക് ആനുകൂല്യമില്ല –കെ.ടി ജലീൽ
text_fieldsകോട്ടയം: ചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾക്ക് പിഴയിട്ട് അംഗീകാരം നൽകുന്ന പദ്ധതിയുടെ ആനുകൂല്യം പാടേശഖരങ്ങളും കൃഷിഭൂമിയും നികത്തി നിർമിച്ചവക്ക് ലഭിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ. 2017 ജൂലൈ 31 വരെ നിർമിച്ച കെട്ടിടങ്ങൾക്ക് പിഴ ഇൗടാക്കി അംഗീകാരം നൽകുമെങ്കിലും ഇത്തരത്തിൽ അനധികൃതമായി നിർമിച്ചവക്ക് ആനുകൂല്യം നൽകരുതെന്ന് ഒാർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. സർക്കാർ തീരുമാനം ദുർവാഖ്യാനം ചെയ്യപ്പെടാതിരിക്കാൻ നിയമത്തിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കർശന പരിശോധനകളുെട അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ നടപടിയെടുക്കുക. ചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ ചട്ടലംഘനം നടത്താൻ ഉദ്യോഗസ്ഥരെയും അനുവദിക്കില്ല. തണ്ണീർത്തട നിയമലംഘനവും ക്രമപ്പെടുത്തില്ല. ഇതുസംബന്ധിച്ച വ്യവസ്ഥകളും ഒാർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാർക്കിങ് സൗകര്യമില്ലാത്ത കെട്ടിടങ്ങൾക്ക് ഒരു പാർക്കിങ്ങിന് 2.50 ലക്ഷം രൂപയായിരിക്കും പിഴ. ഇപ്രകാരം ഒാരോ കെട്ടിടത്തിനും നിശ്ചിത ഫീസ് നൽകേണ്ടി വരും ഫീസ് ഘടനക്കും രൂപംനൽകിയിട്ടുണ്ട്. ആരാധനാലയങ്ങൾ, മത സ്ഥാപനങ്ങൾ, സർക്കാർ-എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പാർപ്പിട കേന്ദ്രങ്ങൾ, ഭവനങ്ങൾ എന്നിവക്ക് നിയമത്തിൽ പ്രത്യേക പരിഗണന നൽകും.
എന്തൊക്കെ ആനുകൂല്യങ്ങളായിരിക്കും നൽകുകയെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒരുകാരണവശാലും ഇതിെൻറ മറവിൽ അഴിമതി അനുവദിക്കില്ല. ആനൂകൂല്യം തേടി നിരവധി അപേക്ഷ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് എത്ര വരുമെന്ന് പരിശോധിച്ചിട്ടില്ല. ലഭിച്ച പരാതികൾ വിവിധതലങ്ങളിൽ പരിശോധിച്ച ശേഷമാകും നടപടിയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.