Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കവർച്ചയിൽ വിറച്ച് കണ്ണൂർ; കരിവെള്ളൂരിൽ പട്ടാപ്പകൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച
cancel
പട്ടാപ്പകൽപോലും മോഷ്ടാക്കൾ വിലസുകയാണ് കണ്ണൂരിൽ. ഏറെ സുരക്ഷിതമെന്ന് കരുതുന്നയിടത്തുപോലും കവർച്ചയും മേഷണവും പടിച്ചുപറിയും നടക്കുന്നത് നാട്ടുകാരെ ഭയപ്പെട​​ുത്തുന്നു. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ​യും ക​രി​വെ​ള്ളൂ​രി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ അ​സി. ജ​ന​റ​ൽ മാ​നേ​ജ​റു​ടെ​യും വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത് ഒ​രേ​ദി​വ​സം. രാ​ത്രി​യും പ​ക​ലും വ്യ​ത്യാ​സ​മി​ല്ലാ​തെ മോ​ഷ്ടാ​ക്ക​ൾ വി​ല​സു​മ്പോ​ൾ പൊ​ലീ​സ് ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

പ​യ്യ​ന്നൂ​ർ: ക​രി​വെ​ള്ളൂ​രി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്തെ വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഓ​ട്ടു​സാ​ധ​ന​ങ്ങ​ളു​മാ​ണ് ക​ള്ള​ന്മാ​ർ കൊ​ണ്ടു​പോ​യ​ത്. പ​യ്യ​ന്നൂ​ർ ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി. ​സ​ജി​തി​ന്റെ പാ​ല​ക്കു​ന്ന് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്തെ പു​ല​രി ഹൗ​സി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഗ്രി​ൽ​സ് മു​റി​ച്ച് വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച അ​രല​ക്ഷം രൂ​പ​യും മു​ക്കാ​ൽ പ​വ​ൻ വീ​ത​മു​ള്ള ര​ണ്ട് വ​ള​ക​ളും മോ​തി​ര​വും ക​വ​ർ​ന്നു. ഇ​തി​നു പു​റ​മെ പൂ​ജാ​മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഓ​ട്ടു​രു​ളി​യും ഗ​ണ​പ​തി വി​ഗ്ര​ഹ​വും ന​ട​രാ​ജ വി​ഗ്ര​ഹ​വും കൊ​ണ്ടു​പോ​യി. സ​ജി​ത്തി​ന്റെ അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ട​ങ്ങി​യ ബാ​ഗും ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

സ​ജി​ത്തും ഭാ​ര്യ​യും രാ​വി​ലെ ഒ​മ്പ​തി​ന് വീ​ടു പൂ​ട്ടി ജോ​ലി​ക്കു പോ​യി​രു​ന്നു. 11.45 ഓ​ടെ അ​പ​രി​ചി​ത​രാ​യ മൂ​ന്നു പേ​രെ ക​ണ്ട തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​ജി​ത്തി​ന്റെ അ​മ്മ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രി​ച്ച​യ​ച്ചു​വ​ത്രെ. ഇ​തി​നു​ശേ​ഷം വെ​ളു​ത്ത​നി​റ​മു​ള്ള കാ​റി​ൽ ക​യ​റി ക​ട​ന്നുക​ള​യു​ക​യും ചെ​യ്തു. അ​മ്മ അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് സ​ജി​ത്ത് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത് അ​റി​യു​ന്ന​ത്. നി​രീ​ക്ഷ​ണ കാ​മ​റ​യു​ടെ കേ​ബ്ൾ മു​റി​ച്ചു​മാ​റ്റി​യ​താ​യും ക​ണ്ടെ​ത്തി. ഉ​ട​ൻ പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഫ്ലാ​റ്റ് കു​ത്തി​ത്തു​റ​ന്ന് 54 പ​വ​ൻ ക​വ​ർ​ന്നു

ക​ണ്ണൂ​ർ: ക​ണ്ണോ​ത്തും​ചാ​ലി​ല്‍ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ ഫ്ലാ​റ്റ് കു​ത്തി​ത്തു​റ​ന്ന് 54 പ​വ​ൻ സ്വ​ർ​ണ​വും 54,000 രൂ​പ​യും ക​വ​ർ​ന്നു. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന ലൈ​വ് ഷോ​ര്‍ അ​പാ​ര്‍ട്ട്‌​മെ​ന്റി​ല്‍ ക​ണ്ണൂ​ർ സ്റ്റാ​ർ ഗോ​ൾ​ഡ് മാ​നേ​ജി​ങ് പാ​ർ​ട്ട്ണ​ർ നി​ശ്ച​ൽ പ്ര​വീ​ൺ വ​സ​ന്തി​ന്റെ ഫ്ലാ​റ്റി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഫ്ലാ​റ്റ് പൂ​ട്ടി പു​റ​ത്തു​പോ​യ പ്ര​വീ​ൺ വൈ​കീ​ട്ട് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ജ്വ​ല്ല​റി​യി​ലേ​ക്ക് വാ​ങ്ങി​യ 264 ഗ്രാം ​സ്വ​ർ​ണ​വും ര​ണ്ട് ക​രി​മ​ണി​മാ​ല, കാ​തി​ല, മാ​ട്ടി, ര​ണ്ട് ചെ​യി​ൻ, ര​ണ്ട് ബ്രേ​സ് ലെ​റ്റ്, ര​ണ്ട് മോ​തി​രം, ര​ണ്ട് വ​ജ്ര മോ​തി​ര​ങ്ങ​ൾ, ന​വ​ര​ത്‌​ന​മോ​തി​രം എ​ന്നി​വയാ​ണ് ന​ഷ്ട​മാ​യ​ത്. വീ​ട്ടി​ലെ സാ​ധ​ന​ങ്ങളെല്ലാം വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ഉ​ച്ച​ക്ക് 12.30ന് ​വീ​ട് പൂ​ട്ടി പോ​യ നി​ശ്ച​ൽ പ്ര​വീ​ൺ 5.30നാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. വാ​തി​ലു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. കി​ട​പ്പു​മു​റി​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും സ്വ​ർ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. സ​മീ​പ​ത്തെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്റെ വാ​തി​ലും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ഒ​ന്നാം നി​ല​യി​ലാ​ണ്​ മോ​ഷ​ണ​മു​ണ്ടാ​യ​ത്. മ​റ്റ് ര​ണ്ട് വീ​ടു​ക​ളി​ലും താ​മ​സ​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. 15 വ​ര്‍ഷ​മാ​യി ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ ബ​ല്ലാ​ര്‍ഡ് റോ​ഡി​ല്‍ സ്വ​ര്‍ണ​വ്യാ​പാ​രം ന​ട​ത്തി​വ​രു​ന്ന നി​ശ്ച​ല്‍ ഇ​വി​ടെ വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. നി​ശ്ച​ലി​ന്റെ പ​രാ​തി​യി​ല്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ടൗ​ണ്‍ സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​എ ബി​നു​മോ​ഹ​നും വി​രല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglarykarivellur
News Summary - Burglary at a locked house in Karivellur
Next Story