Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ് കയറിയിറങ്ങി...

ബസ് കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

text_fields
bookmark_border
accident-sympol
cancel

തിരുവനന്തപുരം: മുത്തച്ഛനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന എട്ടുവയസ്സുകാരൻ കെ.എസ്.ആര്‍.ടി.സി ബസ് കയറിയിറങ്ങി മര ിച്ചു. കരമന മേലാറന്നൂര്‍ രേവതിയില്‍ കണ്ണൂര്‍ ഗവ. എച്ച്.എസ്.എസിലെ അധ്യാപകന്‍ രതീഷി​െൻറയും കരകുളം കെല്‍ട്രോണ്‍ ജീവനക്കാരി അനുവി​െൻറയും മകന്‍ ആര്‍.എ. ഭഗവതാണ്​ മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ഓടെ പട്ടം വൈദ്യുതി ഭവന് മുന്നിലായിരുന്നു അപകടം.

മുത്തച്ഛന്‍ വിശ്വംഭരനോടൊപ്പം എസ്.എ.ടി ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു ഭഗവത്. മെഡിക്കല്‍ കോളജില്‍നിന്ന്​ പട്ടത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മറികടക്കുന്നതിനിടെ ബൈക്കി​െൻറ ഹാൻഡിലിൽ ഇടിക്കുകയും നിയന്ത്രണംതെറ്റി ബൈക്ക് മറിയുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന ഭഗവത് ബസിനടിയിലേക്കും വിശ്വംഭരന്‍ മറുഭാഗത്തേക്കും വീണു.

ബസി​​െൻറ പിൻചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. എസ്.എ.ടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിശ്വംഭരന്​ പരിക്കില്ല. ബസ്​ അശ്രദ്ധമായി ഓവര്‍ടേക്ക്​ ചെയ്​തതാണ്​ അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് ഡ്രൈവർ കാഞ്ഞിരംകുളം സ്വദേശി ഷിജുവിനെതിരെ പൊലീസ് കേസെടുത്തു.മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ഭഗവത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus accidentmalayalam newsboy died
News Summary - bus accident; eight year old boy died -kerala news
Next Story