കോഴിക്കോട് - കണ്ണൂർ റൂട്ടിൽ വീണ്ടും ബസ് അപകടം: രണ്ട് ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്
text_fieldsതലശ്ശേരി: കോഴിക്കോട് -കണ്ണൂർ റൂട്ടിൽ ഇന്ന് വീണ്ടും ബസ് അപകടം. രണ്ട് അപകടങ്ങളിലായി 37 ഓളം പേർക്ക് പരിക്കേറ്റു. കോഴിക്കോട് - കണ്ണൂർ റൂട്ടിലോടുന്ന രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ മാഹി ദേശീയപാതയിൽ കൂട്ടിയിടിച്ച് മുപ്പതിലേറെ പേർക്കാണ് പരിക്കേറ്റത്. ഗോപാല പേട്ട വളവിന് സമീപം ഇന്ന് രാവിലെയാണ് അപകടം. രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. പരിക്കേറ്റവർക്ക് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ആരുടെയും പരിക്ക് ഗുരുതരമല്ല.
രാവിലെ കണ്ണൂര്‍ കണ്ണോത്തുംചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.15ഓടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട ബസ് ദേശീയപാതയോട് ചേര്‍ന്ന താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. രാവിലെ യാത്രക്കാർ കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.