എൻ.െഎ.ടിക്ക് സമീപം ബസ് ഇടിച്ച് സ്കൂട്ടർ യാത്രികർ മരിച്ചു
text_fieldsചേന്ദമംഗലൂർ: ബസ് ഇടിച്ച് രണ്ട് സ്കൂട്ടർ യാത്രക്കാർ മരിച്ചു. ചേന്ദമംഗലൂർ സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസ് ജനറൽ മാനേജറും ജമാഅത്തെ ഇസ്ലാമി ചേന്ദമംഗലൂർ ഏരിയ സെക്രട്ടറ ിയുമായ ‘ദാറുൽ ഹുദ’ വളച്ചുകെട്ടിയിൽ വി.കെ. ഇസ്മായിൽ (55), വൈസ് പ്രിൻസിപ്പൽ പേരാമ്പ്ര എര വട്ടൂർ എരോത് ‘ഗാർഡ’നിൽ മുഹമ്മദ് താജുദ്ദീൻ (30) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാ വിലെ 11ഓടെ എൻ.ഐ.ടി വളവിലാണ് അപകടം. മെഡിക്കൽ കോളജിൽനിന്ന് ചേന്ദമംഗലൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ വന്ന ഇവരെ കോഴിക്കോട്ടേക്ക് വരുകയായിരുന്ന ‘സൗപർണിക’ ബസ് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബസിെൻറ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസിലെ വിദ്യാർഥിയെ അസുഖം കാരണം ബുധനാഴ്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദ്യാർഥിയുടെ അടുത്തുനിന്ന് സ്ഥാപനത്തിലേക്ക് വരുന്നതിനിടെയാണ് അപകടം.
സൗദിയിലായിരുന്ന ഇസ്മായിൽ രണ്ടുവർഷം മുമ്പാണ് നാട്ടിലെത്തിയത്. എട്ടുവർഷത്തിലേറെയായി സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസിലെ അധ്യാപകനാണ് മുഹമ്മദ് താജുദ്ദീൻ. വി.കെ. അബ്ദുൽ ഖാദറാണ് ഇസ്മായിലിെൻറ പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: സാജിദ. മക്കൾ: സാജിദ്, ഹാമിദ, ആബിദ് (ഇസ്ലാഹിയ കോളജ്, ചേന്ദമംഗലൂർ), ത്വാഇബ് ഇസ്മായിൽ (സഫ ആർട്സ് ആൻഡ് സയൻസ് കോളജ്, വളാഞ്ചേരി), ആമിറ (ചേന്ദമംഗലൂർ എച്ച്.എസ്.എസ്), റാകിഹ് (അൽ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചേന്ദമംഗലൂർ), ഹാഫിള് (ഹെവൻസ് സ്കൂൾ, ചേന്ദമംഗലൂർ). മരുമകൻ: ബാസിം (വെസ്റ്റ് കൊടിയത്തൂർ). സഹോദരങ്ങൾ അബ്ദുൽ നാസർ, മുഹമ്മദ് റഫീഖ് (ഇരുവരും റിട്ട. അധ്യാപകർ), ഹബീബ, റംല.
അബ്ദുൽ ഖാദറാണ് താജുദ്ദീെൻറ പിതാവ്. മാതാവ്: കുഞ്ഞാമി. ഭാര്യ: ഷഹനാസ് ബീഗം. മകൻ: ഹയാൻ സമാൻ. സഹോദരങ്ങൾ: മുഹമ്മദ് അൽത്താഫ്, മുഹമ്മദ് ഇർഷാദ്, സുമയ്യ. മൃതദേഹങ്ങൾ ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിൽ പൊതുദർശനത്തിന് വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.