Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 7:04 PM IST Updated On
date_range 7 July 2018 3:17 AM ISTബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
കായംകുളം: ദേശീയപാതയിൽ മാളിയേക്കൽ ജങ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുമാരപുരം താമല്ലാക്കൽ തെക്ക് തോട്ടുകടവിൽ അഖിലാണ് (മോനുക്കുട്ടൻ-19) മരിച്ചത്. കരീലക്കുളങ്ങര സ്പിന്നിങ് മില്ലിലെ ഇലക്ട്രീഷ്യനായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ലളിതാംബിക. സഹോദരി: ഭവ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story