കായംകുളത്ത് ബസിന് തീപിടിച്ചത്: വിശദാന്വേഷണം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: കായംകുളത്ത് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. കരുനാഗപ്പള്ളി യൂനിറ്റിലെ ആർ.എൻ 777( കെ.എൽ-15-9049) നമ്പർ ബസാണ് കായംകുളം എം.എസ്.എം കോളജിന് സമീപം വെച്ച് രാവിലെ 09.30-ന് സർവീസിനിടയിൽ തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് വിശദാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിനെയും, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ (ടെക്നിക്കലിനെയും) ചുമതപ്പെടുത്തി.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. തീ ആളിപ്പടരുന്നതിന് മുൻപ് ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിക്കു പോകുകയായിരുന്ന ബസിൽ 44 യാത്രക്കാരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.