കോവിഡ് കാല ബസ് ചാർജ് വർധന നാളെ മുതൽ; നിരക്കുകൾ ഇങ്ങനെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ബസ്ചാർജ് വർധിപ്പിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും. നിരക്കുവർധന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
മിനിമം ചാർജ് വർധിപ്പിക്കാതെയും എന്നാൽ, മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം കുറച്ചുമാണ് വർധന. ഇതോടെ മിനിമം നിരക്കായ എട്ടുരൂപയിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്ററിൽ നിന്ന് 2.5 കിലോമീറ്ററായി ചുരുങ്ങും. കിലോമീറ്റർ ചാർജ് നിലവിെല 70 പൈസ എന്നത് 90 പൈസയായും വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ രണ്ടര കിലോമീറ്റർ കഴിഞ്ഞുള്ള സഞ്ചാരത്തിന് പുതിയ സ്റ്റേജും നിരക്കുമാകും.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിലെ ശിപാർശ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം ഭേദഗതികളോടെ അംഗീകരിക്കുകയായിരുന്നു. നിരക്കുവർധന കോവിഡ് കാലത്തേക്ക് മാത്രമായിരിക്കും.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് തുടങ്ങി മുകളിലേക്കുള്ള സർവിസുകളിൽ മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം കുറച്ചിട്ടില്ല.
മിനിമം ചാർജ് എട്ടിൽനിന്ന് 10 രൂപയാക്കണമെന്ന രാമചന്ദ്രൻ കമ്മിറ്റിയുടെ നിർദേശം മന്ത്രിസഭ അംഗീകരിച്ചില്ല. മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്ററാക്കി ചുരുക്കണമെന്നും ഇൗ ദൂരപരിധിയിലെ നിരക്ക് 10 രൂപയാക്കണമെന്നുമായിരുന്നു ശിപാർശ.
ഇതോടൊപ്പം വിദ്യാർഥികളുടെ നിരക്ക് ആദ്യത്തെ സ്റ്റേജിന് അഞ്ചു രൂപയും തുടർന്നുള്ള സ്റ്റേജുകൾക്ക് വർധിപ്പിച്ച ചാർജിെൻറ അഞ്ചു രൂപയും ഏർെപ്പടുത്തണമെന്നായിരുന്നു ആവശ്യം. ഇതും അംഗീകരിച്ചില്ല. കോവിഡ്കാലത്ത് വിദ്യാർഥികൾക്ക് അധികയാത്രയില്ലാത്തതിനാൽ കൺസഷൻ നിരക്ക് മാറ്റേണ്ടതില്ലെന്നും നിലവിലെ നിരക്ക് തുടരുമെന്നും മന്ത്രി എ.െക. ശശീന്ദ്രൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ചില സ്റ്റേജുകളിൽ കിലോമീറ്ററുകൾ കണക്കാക്കുേമ്പാൾ ഒരു രൂപക്ക് താഴെയുള്ള നിരക്കുകൾ വരും. ഇത്തരം സ്റ്റേജുകളിൽ തുക 50 ൈപസക്ക് മുകളിലാണെങ്കിൽ തൊട്ടു മുകളിലെ വലിയ സംഖ്യയിലും 50 പൈസക്ക് താഴെയാണെങ്കിൽ തൊട്ടുതാഴെയുള്ള വലിയ സംഖ്യയിലും നിരക്ക് ക്രമപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.