മിനിമം നിരക്കിനുമേൽ ഇക്കുറിയും കിേലാമീറ്റർ നിരക്ക്
text_fieldsതിരുവനന്തപുരം: ഇന്ധനവിലയുടെ പേരിലുള്ള ബസ്നിരക്ക് വർധന യാത്രക്കാരെൻറ പോക്കറ്റടിക്കും. മിനിമം നിരക്കിൽ കിലോമീറ്റർ നിരക്ക് കൂടി ചേർത്തുള്ള ഇരട്ടി നിരക്കിനാണ് ഇക്കുറിയും വഴിയൊരുങ്ങുന്നത്. ആദ്യത്തെ രണ്ട് ഫെയർസ്റ്റേജുകളിൽ മിനിമം നിരക്കും തുടർന്നുള്ള സ്റ്റേജുകളിൽ പുതുക്കി നിശ്ചയിക്കുന്ന കിലോമീറ്റർ നിരക്കുമാണ് സാധാരണ നൽകേണ്ടത്. 1960 മുതൽ 2011 വരെ നിലനിന്നിരുന്ന ഇൗ രീതി അട്ടിമറിച്ച് മിനിമം നിരക്കിൽ കിലോമീറ്റർ നിരക്ക് കൂടി ചേർക്കുകയായിരുന്നു. ബസുടമകൾ ആവശ്യപ്പെട്ടതിെൻറ ഇരട്ടിയിലേറെ ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ നിരക്ക് ഭേദഗതിയിലടക്കം ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് ശക്തമായ ആവശ്യമുയർന്നെങ്കിലും പരിഗണിക്കെപ്പട്ടില്ല. പ്രശ്നത്തിന് പരിഹാരമില്ലാെത തുടരുേമ്പാൾ സ്വകാര്യബസുകളുടെ സമ്മർദത്തിന് വഴങ്ങി ഇക്കുറിയും ഇരട്ടി നിരക്ക് യാത്രക്കാരുടെ ചുമലിൽ അടിച്ചേൽപിക്കുകയാണ്.
ഫെയർസ്റ്റേജിലേക്കുള്ള ദൂരത്തെ കിലോമീറ്റർ നിരക്ക് കൊണ്ട്് ഗുണിച്ചാൽ കിട്ടുന്നതായിരുന്നു യഥാർഥ ബസ് നിരക്ക്. ഇതാണ് തന്ത്രപരമായി അട്ടിമറിക്കപ്പെട്ടത്. നിലവിൽ 64 പൈസയാണ് കിലോമീറ്റർ നിരക്ക്. ഇത് പ്രകാരം 10 കിലോമീറ്റർ യാത്ര ചെയ്യുന്നതിന് 6 രൂപ 40 പൈസ നൽകിയാൽ മതിയായിരുന്നു. മിനിമം ചാർജിന് മുകളിൽ കിലോമീറ്റർ നിരക്ക് കൂടി േചർത്തതോടെ ഇേപ്പാൾ 10 കിലോമീറ്ററിന് 10 രൂപയാണ് ഇൗടാക്കുന്നത്. സ്റ്റേജ് മാറുന്നതിനനുസരിച്ച് ഇൗ കൊള്ളയും തുടരുകയാണ്. ചൊവ്വാഴ്ച എൽ.ഡി.എഫ് അംഗീകരിച്ച ബസ് നിരക്ക് ഭേദഗതി പ്രകാരം ഒാർഡിനറിയുടെ മിനിമം ചാർജ് എട്ടും കിലോമീറ്റർ നിരക്ക് 64 പൈസയിൽനിന്ന് 70 പൈസയുമാകും. പക്ഷേ, പ്രശ്നം പരിഹരിക്കാത്തതിനാൽ കിലോമീറ്ററിന് ഒരു രൂപക്ക് മുകളിലാകും യാത്രക്കാരൻ നൽകേണ്ടിവരുക. രാജ്യത്ത് എവിടെയുമില്ലാത്ത ഇൗ ജനദ്രോഹ സംവിധാനത്തെക്കുറിച്ച് അധികൃതർക്കെല്ലാം ബോധ്യമുണ്ടെന്നതാണ് ഏറെ വിചിത്രം. മുതൽമുടക്കിെൻറയും ബസുകളുടെ തേയ്മാനത്തിെൻറയുമെല്ലാം ബാധ്യതയുടെ ഒരു വിഹിതം യാത്രക്കാരൻ വഹിക്കണമെന്ന അപൂർവ വാദത്തോടെയാണ് 2010ൽ ഇൗ സംവിധാനം തുടങ്ങിയത്. തമിഴ്നാട്ടിൽ ജനുവരി 20 നാണ് ബസ് ചാർജ് വർധിപ്പിച്ചത്. 14 വർഷത്തെ ഇടവേളക്കുശേഷം മൂന്ന് രൂപയായിരുന്ന മിനിമം നിരക്ക് അഞ്ച് രൂപയാക്കി. 42 പൈസയായിരുന്ന കിലോമീറ്റർ നിരക്ക് 60 െപെസയുമാക്കി. എന്നാൽ, പ്രതിഷേധം ശക്തമായേതാടെയാണ് മിനിമം നിരക്ക് നാല് രൂപയാക്കി നിശ്ചയിച്ചത്. കിലോമീറ്റർ നിരക്ക് 60ൽ നിന്ന് 58 ആയും താഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.