മന്ത്രിസഭ യോഗം ഇന്ന്; ബസ് നിരക്ക് വർധിപ്പിക്കാൻ സാധ്യത
text_fieldsതിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ബസ് നിരക്ക് വർധന സംബന്ധിച്ച് ചർച്ച വരാൻ സാധ്യത. ബസ് നിരക്കിന് പുറമെ മദ്യവില വർധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച മുതൽ മദ്യഷാപ്പുകളും ബാറുകളും തുറക്കാൻ സാധ്യതയുണ്ട്. ഓൺലൈൻ വഴിയുള്ള വിർച്വൽ ക്യൂ പ്രകാരമായിരിക്കും മദ്യവിൽപ്പന. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ 20 ശതമാനം വരെ സെസ് ഏർപ്പെടുത്തി മദ്യവില വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ലോക്ഡൗൺ കാലത്തിനുശേഷം നിബന്ധനകളോടെയായിരിക്കും ബസ് സർവിസ്. സാമൂഹിക അകലം പാലിച്ചാണ് യാത്രയെങ്കിൽ നിശ്ചിത കാലയളവിലേക്ക് വില കൂട്ടണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തിനുള്ളിൽ പാസഞ്ചർ ട്രെയിൻ സർവിസുകളും ജില്ലകൾക്കുള്ളിൽ ബസ് സർവിസുകളും അനുവദിക്കാമെന്ന നിലപാടാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നത്.
യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കര്‍ശന നിയന്ത്രണത്തോടെ ബസ് സര്‍വിസ് നടത്തുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.