വിദ്യാർഥിയെ ദൂരെയിറക്കിയ സംഭവം; കണ്ടക്ടർക്ക് കലക്ടറുടെ ‘സ്നേഹശിക്ഷ’
text_fieldsകോട്ടക്കൽ: സ്കൂൾ വിദ്യാർഥിയെ സഹോദരനൊപ്പം സ്റ്റോപ്പിൽ ഇറക്കാത്ത സ്വകാര്യ ബസ് കണ്ടക്ടർക്ക് വ്യത്യസ്തശിക് ഷയുമായി മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക്. വഴിക്കടവ്-പരപ്പനങ്ങാടി റൂട്ടിൽ സർവിസ് നടത്തുന്ന ‘കൊരമ്പയിൽ’ബസിലെ കണ്ടക്ടർ വഴിക്കടവ് പാലേമാട് സ്വദേശി സക്കീറലി, തവനൂർ ശിശുഭവനിൽ പത്തുദിവസം കെയർടേക്കർ ജോലി ചെയ്യണമെന്നാണ് കലക്ടറുടെ ഉത്തരവ്.
സ്വകാര്യബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരേണ്ടത് അനിവാര്യമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. പത്തുദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെ കെയര്‍ടേക്കറായി ജോലിചെയ്യണം.
ശിശുഭവൻ സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിെൻറ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ കൈക്കൊള്ളും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
മഞ്ചേരി-പരപ്പനങ്ങാടി റൂട്ടില്‍ വേങ്ങരക്ക് സമീപം തിങ്കളാഴ്ച വൈകീട്ടാണ് വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കാതിരുന്നത്. യാത്രക്കാരനായ പരപ്പനങ്ങാടി സ്വദേശി ഷാജഹാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യം മന്ത്രി കെ.ടി. ജലീലിെൻറ ശ്രദ്ധയിൽപെട്ടതോടെ നടപടിയെടുക്കാൻ കലക്ടർക്ക് നിർദേശം നൽകുകയായിരുന്നു.
ആര്‍.ടി.ഒ അനൂപ് വർക്കിയുടെ നിർദേശത്തെതുടർന്ന് ബുധനാഴ്ച രാവിലെ മലപ്പുറം കുന്നുമ്മലിൽനിന്ന് എം.വി.ഐ സി.ജി. പ്രദീപ് കുമാർ, എ.എം.വി.ഐ വി. രമേശൻ എന്നിവർ ബസ് കസ്റ്റഡിയിലെടുത്തു. തുടർന്ന്, കലക്ടർക്ക് റിപ്പോർട്ട് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.