പേരാമ്പ്രയിൽ ഡ്രൈവർ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
text_fieldsപേരാമ്പ്ര: ബസ് ഡ്രൈവറായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലേരി പാറക്കടവിലെ പുറത്തൂട്ടയിൽ അമ്മതിെൻറ മകൻ കേളോത്ത് അജ്മലിനെയാണ് (25) തിങ്കളാഴ്ച രാവിലെ 9.50ഒാടെ കിഴിഞ്ഞാണ്യം നരസിംഹ ക്ഷേത്രത്തിനടുത്ത താമരക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ജോലിക്ക് പോയ അജ്മൽ തിരിച്ച് വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് ശനിയാഴ്ച ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കുളത്തിൽ കണ്ടത്. ശനിയാഴ്ച രാത്രി അജ്മലും സുഹൃത്തുക്കളും പേരാമ്പ്ര ഹൈസ്കൂളിനു സമീപം മറ്റ് ബസ് ജീവനക്കാരെ കാണാൻ പോയിരുന്നു. ഇവിടെനിന്ന് ചെറിയ അടിപിടി ഉണ്ടായിരുന്നു.
പിന്നീട് അജ്മൽ പേരാമ്പ്രക്കുള്ള ഓട്ടോറിക്ഷയിൽ കയറുകയും ഈ കുളത്തിനു സമീപം ഇറങ്ങുകയും ചെയ്തതായി പറയുന്നു. ഓട്ടോ ഡ്രൈവറെയും ചില സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മൃതദേഹത്തിൽ മുറിവുകൾ കണ്ടില്ലെങ്കിലും ഉരഞ്ഞ പാടുകളുണ്ടായിരുന്നു. കൊലപാതകമാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
മൃതദേഹം തഹസിൽദാറുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് അജ്മലിെൻറ നാട്ടുകാർ ആദ്യം ചെറുവണ്ണൂർ റോഡും പിന്നീട് പേരാമ്പ്ര ടൗണും ഉപരോധിച്ചു. 12 മണിയോടെ കൊയിലാണ്ടി തഹസിൽദാർ റംലയെത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
രാത്രി ഒമ്പത് മണിയോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പാലേരി പാറക്കടവിലും റോഡ് ഉപരോധിച്ചു. അജ്മലിെൻറ സുഹൃത്തുക്കളെയും ഓട്ടോ ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്തു. കുറ്റ്യാടി നന്മ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ ആംബുലൻസ് ഡ്രൈവറായിരുന്ന അജ്മൽ അടുത്ത കാലത്തായി സ്വകാര്യ ബസിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയാണ്. കൊയിലാണ്ടി തഹസിൽദാർ റംല, പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ പി.പി. സുനിൽ കുമാർ, സബ് ഇൻസ്പെക്ടർ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം പാറക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: റംല. സഹോദരങ്ങൾ: ബഷീർ, ആബിദ.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.