ബസ് ഡ്രൈവറെ കാറിനടിയിൽ മരിച്ച നിലയിൽ കെണ്ടത്തിയ സംഭവം; സുഹൃത്തുക്കൾ തല്ലിക്കൊന്നതെന്ന് പൊലീസ്
text_fieldsകറുകച്ചാൽ: ചമ്പക്കരയിൽ ബസ് ഡ്രൈവർ കൊച്ചുകണ്ടം ബംഗ്ലാംകുന്ന് രാഹുൽ(35) എന്നയാളെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. യുവാവിന്റെ സുഹൃത്തുക്കളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. രാഹുലിനെ സുഹൃത്തുക്കൾ ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ കെണ്ടത്തൽ.
സംഭവത്തിൽ ബസ് കണ്ടക്ടർമാരായ വിഷ്ണു, സുനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ രാഹുലിനെ ടിക്കറ്റ് മെഷീൻകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലക്കു ശേഷം മരണം ആത്മഹത്യയാക്കി മാറ്റാൻ പ്രതികൾ ശ്രമിച്ചതായും അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി.
കറുകച്ചാലിൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് തൊമ്മച്ചേരി ബാങ്ക്പടിക്കു സമീപം സ്വന്തം കാറിനടിയിൽ രാഹുലിന്റെ മൃതദേഹം കാണുന്നത്. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നില്ല. കാർ നന്നാക്കുന്നതിനിടെ അതിനടിയിൽപെട്ട് മരിച്ചതാകുമെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റമോർട്ടത്തിൽ തലക്കുള്ളിൽ മുറിവുള്ളതായി കണ്ടേതാടെയാണ് മരണം കൊലപാതമാണോ എന്ന സംശയം ഉടലെടുത്തത്.
രാഹുലിന്റെ പിതാവ് രാജപ്പെന്റ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. കേസന്വഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും െപാലീസ് പരിശോധിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം ഒരു വിവാഹ വീട്ടിൽ പോയിരുന്നു. രാത്രിയിൽ ഭാര്യയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് വിളിച്ചെങ്കിലും ഫോൺ എടുത്ത രാഹുൽ സംസാരിച്ചില്ലെന്നും എന്തോ ബഹളം കേട്ടതായും കുടുംബം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.