Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2022 6:55 AM GMT Updated On
date_range 27 Dec 2022 6:55 AM GMTപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബസ് ജീവനക്കാരൻ പിടിയിൽ
text_fieldsbookmark_border
ആലുവ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരൻ പിടിയിൽ. ഏലൂർ കോഴിപ്പനാട്ട് പറമ്പിൽ നിസാമിനെയാണ് (24) ആലുവ പൊലീസ് പിടികൂടിയത്. യാത്രക്കാരിയായ പെൺകുട്ടിയുമായി ഇയാൾ ചങ്ങാത്തം സ്ഥാപിക്കുകയായിരുന്നു.
കളമശ്ശേരി ഭാഗത്ത് ഒളിവിൽ താമസിക്കവെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐ മുഹ്സിൻ മുഹമ്മദ് സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story