ബസ്ചാർജ് വർധന: ധാരണയാവേണ്ടത് വിദ്യാർഥി യാത്രനിരക്കിൽ
text_fieldsതിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കാൻ തത്ത്വത്തിൽ ധാരണയായതോടെ ഗതാഗതവകുപ്പ് നടപടികൾ തുടങ്ങി. മിനിമം ചാര്‍ജ് 10 രൂപയാക്കാമെന്ന് ഗതാഗതവകുപ്പ് അനൗദ്യോഗികമായി സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇതില്‍ സ്വകാര്യബസുകാരും തൃപ്തരാണെന്നാണ് വിവരം. സ്വകാര്യബസുടമകളുമായി സര്‍ക്കാര്‍ സമവായത്തില്‍ എത്തേണ്ടത് വിദ്യാർഥികളുടെ കൺസഷൻ യാത്രയുടെ കാര്യത്തിലാണ്. 2012ന് ശേഷം വിദ്യാർഥിയാത്രാനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. മിനിമം നിരക്ക് ഒരു രൂപയാണ്. ആറുരൂപയാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. വിദ്യാർഥിസംഘടനകളുടെ നിലപാട് കൂടി കണക്കിലെടുത്താകും തീരുമാനം. അതേസമയം വിദ്യാർഥിയാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ബസുടമ സംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്.
മിനിമം പത്താകുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും ഇൗ നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരത്തിെൻറ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കോവിഡിനെ തുടർന്ന് ബസുടമകൾ ഉന്നയിച്ച പ്രതിസന്ധി കണിക്കിലെടുത്ത് 2020 ജൂണ്‍ 25ന് മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. ഒപ്പം കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്ന് 90 പൈസയായി വർധിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.