Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപമ്പയിൽ ബസ്​ കത്തിയ...

പമ്പയിൽ ബസ്​ കത്തിയ സംഭവം: അന്വേഷണ റിപ്പോർട്ട്​ ഹൈകോടതിയിൽ സമർപ്പിച്ചു

text_fields
bookmark_border
പമ്പയിൽ ബസ്​ കത്തിയ സംഭവം: അന്വേഷണ റിപ്പോർട്ട്​ ഹൈകോടതിയിൽ സമർപ്പിച്ചു
cancel

കൊച്ചി: ശബരിമല തീർഥാടകർക്ക്​ കൊണ്ടുവന്ന ബസ്​ കത്തിനശിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സിയുടെ അന്വേഷണ റിപ്പോർട്ട്​ ഹൈകോടതിയിൽ സമർപ്പിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ (ടെക്നിക്കൽ), മെക്കാനിക്കൽ എൻജിനീയർ എന്നിവർ നടത്തിയ അന്വേഷണത്തിന്‍റെ സംയുക്ത റിപ്പോർട്ടാണ് സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയത്.

കഴിഞ്ഞ 17നാണ് പമ്പ - നിലക്കൽ പാതയിലെ പ്ലാത്തോട്ടത്തുവെച്ച്​​ യാത്രക്കാരില്ലാതിരുന്ന സമയത്ത്​ ബസിന്​ തീപിടിച്ചത്​. എട്ടരവർഷം മാത്രം പഴക്കമുള്ള, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്ന ബസാണ്​ കത്തിയതെന്ന്​ കെ.എസ്.ആർ.ടി.സി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pambaKSRTCsabarimala
News Summary - Bus fire incident in Pampa: Inquiry report submitted in Kerala High Court
Next Story