സമരപ്രഖ്യാപനം: ബസുടമകളിൽ ഭിന്നത
text_fieldsതൃശൂർ: നിരക്ക് വർധനവ് ആവശ്യപ്പെട്ട് നവംബർ ഒന്നിന് പ്രഖ്യാപിച്ച ബസ് സമരെത്ത കുറിച്ച് ഉടമകളിൽ ഭിന്നത. ബസ് ഓപ്പറേറ്റേഴ്സ് കോ ഓഡിനേഷൻ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ സമരപ്രഖ്യാപനത്തിൽ അതൃപ്തി അറിയിച്ചു. സേവനമേഖലയിലുള്ള ഒരു സംവിധാനത്തിൽ സമരത്തിനിറങ്ങും മുമ്പ് പാലിക്കേണ്ട മര്യാദകളായ നോട്ടീസ് നൽകുന്നതടക്കമുള്ളവ ചെയ്യാതെ മാധ്യമങ്ങളിലൂടെ സമരപ്രഖ്യാപനം നടത്തിയത് ശരിയായ നടപടിയല്ലെന്നാണ് ഇവരുടെ വിമർശനം. മാത്രമല്ല, നിരക്ക് വർധനക്ക് വേണ്ടി സമരം ചെയ്യാവുന്ന സാഹചര്യമല്ല ഇപ്പോൾ എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സമരം പ്രഖ്യാപിച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും നികുതിയടക്കാൻ സമയപരിധി കൂട്ടുകയും 15 വർഷമെന്ന ബസുകളുടെ സർവിസ് കാലാവധി 20 ആയി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം ബസുടമകൾ അതൃപ്തി പരസ്യമാക്കിയത്. ബസുകളുടെ കാരുണ്യയാത്രയിലൂടെ സമാഹരിച്ച മൂന്ന് കോടി ഇക്കഴിഞ്ഞ മൂന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് കൈമാറുമ്പോൾ ആവശ്യപ്പെട്ടതനുസരിച്ച് വ്യവസായത്തിലെ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാൻ അടുത്തയാഴ്ച അദ്ദേഹം സമയം അനുവദിച്ചിട്ടുണ്ട്. ഇതിനായി നിരക്ക് വർധനവിന് ബദൽ നിർദേശങ്ങളടങ്ങിയ വിശദമായ നിവേദനം തയ്യാറാക്കുകയാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മാത്രമുള്ള സംഘടനകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതത്രെ.
കാസർകോട് ജില്ലയിൽ പാരലൽ സർവിസുകൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണം, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് നവംബർ ഒന്നിന് സമരം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ സമരപരിപാടികളെ കുറിച്ച് ആലോചിക്കുന്നുള്ളൂെവന്നും നികുതിയൊടുക്കുന്നതിന് സാവകാശവും കാലാവധി ദീർഘിപ്പിച്ച് കിട്ടുകയും ചെയ്ത സാഹചര്യത്തിൽ സമരാവശ്യമില്ലെന്നാണ് ഇവരുടെ വാദം. സർക്കാറും പൊതുസമൂഹവും ബസുടമകളുമായി നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കുന്നതാണ് സമരപ്രഖ്യാപനമെന്ന് അവർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.