കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്ക് സ്റ്റേജ് കാര്യേജ് സർവിസ് നടത്തിയ ബസ് പിടികൂടി
text_fieldsതിരുവനന്തപുരം: സ്റ്റേജ് കാര്യേജ് ആയി സർവിസ് നടത്തിയ കോൺട്രാക്ട് കാര്യേജ് ബസ് തിരുവനന്തപുരത്ത് മോട്ടർ വാഹന വകുപ്പ് പിടികൂടി. കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്ക് സർവിസ് നടത്താൻ വന്ന പുഞ്ചിരി ട്രാവൽസിന്‍റെ ബസാണ് പിടികൂടിയത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റ് ആണെങ്കിലും കൊല്ലം ആറ്റിങ്ങൽ തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റിയാണ് വന്നത്. തിരുവനന്തപുരം ഇഞ്ചക്കലിൽ ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ച് പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി.
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾ സാധാരണ പാസഞ്ചർ ബസ് പോലെ സ്റ്റേജ് കാര്യേജായി സർവിസ് നടത്തിയാൽ അധികൃതർക്ക് നടപടിയെടുക്കാമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റ് പെര്‍മിറ്റെടുത്ത് സ്റ്റേജ് കാര്യേജ് സർവിസ് നടത്തിയതിന് പിഴ ഈടാക്കിയത് ചോദ്യം ചെയ്ത് ബസുടമ ഫയല്‍ ചെയ്ത ഹരജിയിലായിരുന്നു വിധി.
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള റോബിൻ ബസ് പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരേക്ക് സ്റ്റേജ് കാരിയറായി സർവിസ് നടത്തിയതും എം.വി.ഡി നിരവധി തവണ പിഴയീടാക്കിയതും വിവാദമായിരുന്നു. നിയമപരമായാണ് സർവിസ് എന്നായിരുന്നു ബസ് ഉടമയുടെ നിലപാട്. എന്നാൽ, ഹൈകോടതി വിധി റോബിൻ ബസിനും തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.