കണ്ടക്ടറില്ലാതെ ഓടാം: പാലക്കാട്ടെ ബസിന് പെർമിറ്റ് നൽകാൻ മന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: പാലക്കാട്ടെ കാടൻകാവിലെ സ്വകാര്യ ബസിന് കണ്ടക്ടറില്ലാതെ സർവിസ് നടത്താം. ബസിന് പെർമിറ്റ് നൽകാൻ ഗതാഗത മന്ത്രിയുടെ നിർദേശം. മോട്ടോർ വാഹനനിയമ പ്രകാരം ബസ് സർവിസിന് കണ്ടക്ടർ അനിവാര്യമായതിനാൽ നേരേത്ത മോട്ടോർവാഹന വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇതിൽ നിരവധി പരാതികളാണ് ലഭിച്ചത്.
മാതൃകാപരമായ പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ആന്റണി രാജു ഫേസ്ബുക്കിൽ കുറിച്ചു. കണ്ടക്ടറില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് സ്വകാര്യ സി.എൻ.ജി ബസ് സർവിസ് തുടങ്ങിയത്.
യാത്രക്കാര്‍ക്ക് ബസില്‍ സ്ഥാപിച്ച ബോക്‌സില്‍ യാത്രാചാര്‍ജ് നിക്ഷേപിച്ച് യാത്ര ചെയ്യാം. പണമില്ലെങ്കിൽ അടുത്ത ദിവസങ്ങളില്‍ പണം അടച്ചാൽ മതി. കണ്ടക്ടർ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസിൽ പണപ്പെട്ടി സ്ഥാപിച്ച് പൊതുജനങ്ങൾക്ക് യാത്രക്ക് സൗകര്യം ഒരുക്കുകയാണ് ബസുടമ ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.