കണ്ണൂർ ജില്ലയിൽ ബസ് പണിമുടക്ക് പിൻവലിച്ചു
text_fieldsകണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ രണ്ട് ദിവസമായി നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. വെള്ളിയാഴ്ച ജില്ല കലക്ടർ മിർ മുഹമ്മദലിയും എസ്.പി ശിവവിക്രം എന്നിവർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിച്ചത്. സമരം അവസാനിച്ചതിനെ തുടർന്ന് രാത്രിതന്നെ ചില ബസുകൾ സർവിസ് നടത്തി.
ശനിയാഴ്ച പൂർണമായി ബസുകൾ സർവിസ് നടത്തുമെന്ന് ബസുടമകളും തൊഴിലാളി പ്രതിനിധികളും അറിയിച്ചു. തൊഴിലാളികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ബോണസ് മാത്രം അനുവദിച്ചാണ് സമരം ഒത്തുതീർപ്പായത്. 19 ശതമാനം ബോണസാണ് തൊഴിലാളികൾക്ക് നൽകുക. ഇത് മേയ് 15നുള്ളിൽ കൊടുത്തുതീർക്കും. എന്നാൽ, ഡി.എ നൽകുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഡി.എയിൽ ചർച്ച വേണമെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞുവെങ്കിലും ജനങ്ങളുടെ പ്രയാസംകൂടി കണക്കിലെടുക്കണമെന്നും ഇക്കാര്യത്തിൽ പിന്നീട് ചർച്ചയാവാമെന്നുമുള്ള തരത്തിൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ ഉയർന്നതോടെ തൊഴിലാളികൾ വഴങ്ങുകയായിരുന്നു. ഇതോടെ തൊഴിലാളികൾ ആവശ്യപ്പെട്ട രണ്ട് ഗഡു ഡി.എ സംബന്ധിച്ച് പിന്നീട് ചർച്ചയുണ്ടാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.