സമരം സർക്കാറിനെ അറിയിച്ചില്ല –മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsകോഴിക്കോട്: കോൺട്രാക്ട് കാര്യേജ് ബസുകാരുടെ സമരം സർക്കാറിനെ അറിയിച്ചിട്ടി ല്ലെന്നും അനന്തര നടപടികൾ ആലോചിച്ചിട്ടില്ലെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. മാ ധ്യമങ്ങളിലൂടെയാണ് സമരത്തിെൻറ കാര്യം അറിഞ്ഞത്. നോട്ടീസ് നല്കാത്തതിനാല് സര്ക്കാ ര്‍ ഇതിനെ പണിമുടക്കായി കാണുന്നില്ല. മതിയായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നോട്ടീസ് നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് നിയമലംഘനം നടത്തുന്നു എന്ന് ഇവര്‍ക്കു പറയാന്‍ കഴിയുമോയെന്നും മന്ത്രി ചോദിച്ചു.
പരിശോധന തുടരും
കല്ലട ബസുകാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ബസ് അധികൃതർ ക്ഷമാപണംപോലും നടത്തിയില്ല. മരടിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസിെൻറ പെർമിറ്റ് റദ്ദാക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കോൺട്രാക്ട് ക്യാരേജ് പൊതുനിരക്ക് നിശ്ചയിക്കുന്ന കാര്യം പരിശോധിക്കും. സംസ്ഥാനത്ത് ബസ് മേഖലയെ പൂർണമായി ദേശസാത്കരിക്കില്ല. സ്വകാര്യ-സർക്കാർ ബസുകൾ സർവിസ് നടത്തണമെന്നാണ് നയമെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.