സ്വകാര്യബസ് പണിമുടക്ക് ഭാഗികം
text_fields
തിരുവനന്തപുരം: ചാർജ് വർധന അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യബസ് ഉടമകൾ ആഹ്വാനം ചെയ്ത സൂചനപണിമുടക്ക് ഭാഗികം. തെക്കൻ കേരളത്തിൽ സമരം കാര്യമായി അനുഭവപ്പെട്ടില്ല. കെ.എസ്.ആർ.ടി.സി ബസുകളിെലല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സ്വകാര്യബസുകൾ ഏറെയുള്ള മേഖലകളിലേക്ക് ഷെഡ്യൂളുകൾ ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി യാത്രാദുരിതം പരിഹരിച്ചിരുന്നു. എന്നാൽ, മലബാറിൽ ഒരുവിഭാഗം വിഭാഗം പൂർണമായും വിട്ടുനിന്നതോടെ യാത്രാേക്ലശമുണ്ടായി. ഡീസൽ വിലവർധനക്ക് ആനുപാതികമായി ചാർജ് വർധിപ്പിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. സമരത്തിൽ പങ്കെടുക്കില്ലെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻസ് കോഒാഡിനേഷൻ കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു. പ്രശ്നങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് ഉടൻ പരിഹരിക്കുമെന്ന് വകുപ്പുമന്ത്രി ഉറപ്പുനൽകിയതുമൂലമാണ് സമരത്തിൽ പങ്കെടുക്കാത്തതെന്നായിരുന്നു ഇവർ വിശദീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.