Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ ബസ് സമരം...

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

text_fields
bookmark_border
സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
cancel

തിരുവനന്തപുരം: നാളെ മുതൽ അനിശ്ചിതകാലത്തേക്ക് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ ബസ് ഉടമകൾ നടത്തിയ കൂടിക്കാഴ്ചയിലാണ് സമരം മാറ്റിവെച്ചത്. ഡീസലിന്‍റെ വിലവര്‍ദ്ധന ഉള്‍പ്പടെയുളള പ്രശ്നങ്ങള്‍ മൂലം ബസ് ഉടമകള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകളിേډല്‍ സര്‍ക്കാര്‍ ആവശ്യമായ തീരുമാനം താമസിയാതെ എടുക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നൽകിയതായി ബസ് ഉടമ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. 

മിനിമം ചാർജ് 10 രൂപയാക്കണമെന്ന്​ ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്താൻ​ ബസ്​ ഒാപ്പറേറ്റേഴ്​സ്​ കോൺഫെഡറേഷൻ തീരുമാനിച്ചത്. ​കിലോമീറ്റർ ചാർജ്​ 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച്​ രൂപയായും നിലവിലുള്ള നിരക്കി​​​​​​​​െൻറ 50 ശതമാനമായും പുനർനിർണയിക്കണം, വർധിപ്പിച്ച റോഡ്​ ടാക്​സ്​ പിൻവലിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം പ്രഖ്യാപിച്ചത്. 

2014 മേ​യ് 20നാ​ണ് സം​സ്ഥാ​ന​ത്ത് അ​വ​സാ​ന​മാ​യി ബ​സ് ചാ​ര്‍ജ് വ​ര്‍ധി​പ്പി​ച്ച​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikekerala newsbus strikeprivate busmalayalam newskerala strike
News Summary - Bus Strike Postponed-Kerala News
Next Story