റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം; ആറു പേർക്ക് ജാമ്യമില്ല
text_fieldsമലപ്പുറം: ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ് ചെയർമാനും വ്യവസായിയുമായ ഡോ. കെ.ടി. റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാൾക്ക് ജാമ്യം. രണ്ടാംപ്രതി കാസർകോട് സൗത്ത് ഹാജറ ബാഗ് കെ.എസ്. അബ്ദുറഹ്മാൻ എന്ന അർഷാദിനാണ് (45) മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന വാദം അംഗീകരിച്ചാണിത്. വർഷങ്ങളായി ചികിത്സയിൽ കഴിയുന്നയാളാണ് പ്രതിയെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കിയിരുന്നു.
കാസർകോട് ജില്ലയിലെ മുസ്ലിം ലീഗ് നേതാവും വ്യവസായിയുമായിരുന്ന കെ.എസ്. അബ്ദുല്ലയുടെ മകനാണ് അർഷാദ്. മറ്റ് ആറ് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഭവനഭേദനമുൾപ്പെടെ ഗുരുതര കുറ്റകൃത്യമാണ് സംഘം ചെയ്തിരിക്കുന്നതെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. തോക്കുകളുമായാണ് പ്രതികൾ എത്തിയതെന്നും ചോദ്യം ചെയ്യാൻ ഒന്നാംപ്രതി അസ്ലം ഗുരുക്കൾ, മൂന്നാം പ്രതി ഉസ്മാൻ, നാലാംപ്രതി റിയാസ് എന്നിവരെ കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ അഭ്യർഥിച്ചു.
വെള്ളിയാഴ്ച ഇക്കാര്യം കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.