മാവോവാദികളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത്: രണ്ടുപേർ റിമാൻഡിൽ
text_fieldsകോഴിക്കോട്: മാവോവാദികളുടെ പേരിൽ ജില്ലയിലെ പ്രമുഖ വ്യവസായികൾക്ക് ഭീഷണിക്കത്തയച്ച കേസിൽ രണ്ടുപേർ റിമാൻഡിൽ. പറോപ്പടി സ്വദേശി തച്ചംകോട് ഹബീബ് റഹ്മാൻ (46), കട്ടിപ്പാറ സ്വേദശി കളത്തിങ്ങൽ ഷാജഹാൻ (43) എന്നിവരെയാണ് ടി.പി. ശ്രീജിത്തിെൻറ നേതൃത്വത്തിെല ജില്ല ക്രൈംബ്രാഞ്ചും ക്രൈംസ്ക്വാഡും ചേർന്ന് അറസ്റ്റ് െചയ്തത്. പ്രമുഖ കരാറുകാരനും സ്വർണ വ്യാപാരിക്കും ഭക്ഷ്യ എണ്ണക്കമ്പനി ഉടമക്കുമാണ് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്. പ്രതികളെ ചോദ്യം ചെയ്തപ്പോൾ മലപ്പുറത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയായ മുൻ മന്ത്രിക്കും ഭീഷണിക്കത്തയച്ചതായി ഇവർ വെളിപ്പെടുത്തി. എന്നാൽ, തനിക്ക് കത്ത് ലഭിച്ചിട്ടില്ലെന്നാണ് നേതാവ് പൊലീസിനോട് പറഞ്ഞത്.
കത്ത് ലഭിച്ചവരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നിർമാണകരാറുകാരനായിരുന്ന ഹബീബ് റഹ്മാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാനാണ് മാവോവാദി സംഘടനകളുടെ പേരിൽ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതെന്ന് അേന്വഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡെപ്യൂട്ടി പൊലീസ് കമീഷണർ സ്വപ്നിൽ മഹാജൻ പറഞ്ഞു.
ഇരുവർക്കും മാവോവാദി ബന്ധമുേണ്ടാ എന്ന് പരിശോധിച്ചുവരുകയാെണന്നും അദ്ദേഹം പറഞ്ഞു. വ്യവസായികളോടെന്ന പോലെ മുൻമന്ത്രിയോടും മൂന്നുകോടി രൂപയാണ് ആവശ്യപ്പെട്ടത്. തെക്കൻ ജില്ലയിലെ ഒരു എം.പിയെ നേരത്തേ ഹണി ട്രാപ്പിൽപെടുത്തി പണം തട്ടിയതായും വിവരം ലഭിച്ചിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളിൽ പ്രതിയായ ഹബീബ് ഗൂഗിളിൽ തെരഞ്ഞാണ് മാവോവാദികളുടെ കത്തെഴുത്ത് രീതി മനസ്സിലാക്കിയത്. തുടർന്ന് മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഓഫിസിൽ വെച്ച് നാലു കത്തുകളും സ്വന്തം കൈപ്പടയിൽ തയാറാക്കി. ബന്ധുവായ ഷാജഹാെൻറ കൂടി സഹായത്തോടെ വയനാട് ചുണ്ടയിലെത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. അടുത്ത ദിവസം വീണ്ടും ചുണ്ടയിൽ പോയി കത്ത് ലഭിച്ചോ എന്ന് വ്യക്തത വരുത്താൻ വ്യവസായിയെ വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവിധ സംഭവങ്ങളിലായി 11 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.
ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, ജില്ല ക്രൈംബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർമാരായ പി. അബ്ദുൽ അസീസ്, കെ.സി. നിർമലൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി. സൂരജ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ബെൻസ് കാറിലെത്തിയ 'മാവോവാദികൾ'
കോഴിക്കോട്: മാവോവാദികളുെട പേരിൽ വ്യവസായികളെ ഭീഷണിപ്പെടുത്തിയ കേസിൽ ജില്ല ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടിയത് വളരെപെട്ടെന്ന്.
ചുണ്ടയിൽ പോസ്റ്റ് ഓഫിസിലാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായ പൊലീസ് ഈ ഭാഗത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പിന്നിൽ മാവോവാദികളെല്ലന്ന നിഗമനത്തിലെത്തുകയായിരുന്നു. ഇവർ ബെൻസ് കാറിൽ എത്തുന്ന സി.സി ടി.വി ദൃശ്യം കിട്ടിയിരുന്നു.
കാറിെൻറ ഉടമയെ കണ്ടെത്തിയതോടെയാണ് ഇതു വാടകക്കെടുത്തവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്.പൊലീസ് പിടിക്കപ്പെടാതിരിക്കാനാണ് ചുണ്ടയിൽ പോസ്റ്റ് ഓഫിസ് തെരഞ്ഞെടുത്തതെങ്കിലും കാറിലെത്തിയത് വിനയാകുമെന്ന് ഇവരും കരുതിയില്ല. പാറോപ്പടിയിൽനിന്ന് സ്വിഫ്റ്റ് കാറിൽ പോയ ഹബീബ് തമാരശ്ശേരിയിൽ ഷാജഹാനെ കണ്ടുമുട്ടുേമ്പാൾ കാറും മാറ്റുകയായരിന്നു.
ഇതിെൻറയെല്ലാം സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹബീബിനെ സിവിൽ സ്റ്റേഷനടുത്തുനിന്ന് കസ്റ്റഡിയിലെടുത്തതോടെ ഹാജഹാൻ ഗോവയിലേക്ക് കടന്നെങ്കിലും ഇദ്ദേഹത്തെ പിന്നീട് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹബീബിെൻറ ഓഫിസിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.