Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി വാങ്ങൽ...

വൈദ്യുതി വാങ്ങൽ കേരളത്തിന്‍റെ നട്ടെല്ല്​ തകർക്കും -ബിജു പ്രഭാകർ

text_fields
bookmark_border
kseb
cancel

തിരുവനന്തപുരം: 13,000​ ​കോടിയുടെ വൈദ്യുതി വാങ്ങുന്ന നമുക്ക്​ അതിന്‍റെ പകുതിയോ കാൽഭാഗമോ രൂപക്കുള്ള വൈദ്യുതി പുതുതായി ഉൽപാദിപ്പിക്കാനാകണമെന്ന്​ ​കെ.എസ്​.ഇ.ബി സി.എം.ഡി ബിജു പ്രഭാകർ.

2030ഓടെ 25000 കോടി രൂപക്ക്​ വൈദ്യുതി വാങ്ങേണ്ട സ്ഥിതിയുണ്ടാവുന്നത്​ കേരളത്തിന്‍റെ നട്ടെല്ല്​ തകർക്കും. കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥർ പ​​ങ്കെടുത്ത യോഗത്തിലാണ്​​ വൈദ്യുതി മേഖല​യിലെ പ്രതിസന്ധി സംബന്ധിച്ച സി.എം.ഡിയുടെ പ്രതികരണം.

വൈദ്യുതോൽപാദന ​പദ്ധതികൾ സമയബന്ധിതമായി തീർക്കണം. ​‘ഐഡിയ’ റിട്ടയർ ചെയ്തശേഷമല്ല ഉണ്ടാകേണ്ടത്​. സർവിസിലിരിക്കു​​​​​​മ്പോൾ ആവിഷ്കരിച്ച്​ നടപ്പാക്കാനാകണം. വ്യക്തമായ കാഴ്ചപ്പാടോടെയാണോ മുന്നോട്ടുപോവുന്നതെന്ന​റിയില്ല. ​പദ്ധതികൾ വൈകുന്നതിനെ കണ്ടില്ലെന്ന്​ നടിക്കാനാവി​െല്ലന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biju prabhakarKSEB
News Summary - Buying electricity will break Kerala's backbone says Biju Prabhakar
Next Story