ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ യു.ഡി.എഫ് യോഗം ചൊവ്വാഴ്ച
text_fieldsതിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ യു.ഡി.എഫ് യോഗം ചൊവ്വാഴ്ച ചേരും. കേരള കോൺഗ്രസിലെ േജാസ് പക്ഷത്തെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.
ജോസ് പക്ഷത്തെ പുറത്ത് നിർത്തിയ സാഹചര്യം നിലനിൽക്കുന്നുവെന്ന സൂചനയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രകടിപ്പിച്ചത്. കുട്ടനാട് സീറ്റ് കഴിഞ്ഞതവണ കേരള കോൺഗ്രസിനായിരുന്നു.
സ്ഥാനാർഥി സംബന്ധിച്ച ആശയവിനിമയം നേരേത്ത നടന്നിരുന്നു. ചവറയിൽ ആർ.എസ്.പിയിലെ ഷിബു ബേബിജോൺ തന്നെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി.
കേരള കോൺഗ്രസിെൻറ രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചിരുന്നു. പുതിയ സാഹചര്യം പി.ജെ. ജോസഫ് യു.ഡി.എഫ് നേതാക്കളെ അറിയിച്ചു.
യു.ഡി.എഫ് നേതൃയോഗം ചൊവ്വാഴ്ച രാവിലെ 10ന് വിഡിയോ കോൺഫൻസ് വഴി ചേരുമെന്നും സ്ഥാനാർഥികളെ യോഗത്തില്‍ തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.