19 വാർഡുകളിൽ മേയ് 30ന് ഉപതെരഞ്ഞെടുപ്പ്
text_fieldsതിരുവനന്തപുരം: ഒമ്പത് ജില്ലകളിലായി 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 30 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം നാലിന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 11വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 12ന് വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തും. പത്രിക 15 വരെ പിൻവലിക്കാം. വോട്ടെണ്ണൽ 31ന് രാവിലെ 10ന് നടത്തും.
മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവയിൽ അതത് വാർഡുകളിൽ മാത്രമാണ് പെരുമാറ്റചട്ടം. ഉപതെരഞ്ഞെടുപ്പുള്ള പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും അവ ബാധകമാണ്.
തിരുവനന്തപുരം, കണ്ണൂർ മുനിസിപ്പൽ കോർപറേഷനിലെ ഓരോ വാർഡിലും രണ്ട് മുനിസിപ്പാലിറ്റി, 15 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടെടുപ്പിനായി 38 പോളിങ് ബൂത്തുകൾ സജ്ജമാക്കും.
ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക 02.05.2023ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 19 വാർഡുകളിലായി ആകെ 33,901 വോട്ടർമാരാണുള്ളത്. 16,009 പുരുഷന്മാരും 17,892 സ്ത്രീകളും. കമീഷന്റെ www.lsgelection.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ (ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, വാർഡിന്റെ പേര് ക്രമത്തിൽ)
തിരുവനന്തപുരം ജില്ല -തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ -18 മുട്ടട,
-പഴയകുന്നുമ്മേൽ പഞ്ചായത്ത് -10 കാനാറ
കൊല്ലം ജില്ല -അഞ്ചൽ പഞ്ചായത്ത് - 14 തഴമേൽ
പത്തനംതിട്ട ജില്ല -മൈലപ്ര പഞ്ചായത്ത് - 05 പഞ്ചായത്ത് വാർഡ്
ആലപ്പുഴ ജില്ല -ചേർത്തല മുനിസിപ്പൽ കൗൺസിൽ - 11 മുനിസിപ്പൽ ഓഫിസ്
കോട്ടയം ജില്ല -കോട്ടയം മുനിസിപ്പൽ കൗൺസിൽ - 38 പുത്തൻതോട്,
മണിമല പഞ്ചായത്ത് - 06 മുക്കട,
പൂഞ്ഞാർ പഞ്ചായത്ത് - 01 പെരുന്നിലം
എറണാകുളം ജില്ല-നെല്ലിക്കുഴി പഞ്ചായത്ത് -06 തുളുശ്ശേരിക്കവല
പാലക്കാട് ജില്ല -പെരിങ്ങോട്ടുകുറിശ്ശി ജില്ല പഞ്ചായത്ത് - 08 ബമ്മണ്ണൂർ,
മുതലമട പഞ്ചായത്ത് - 17 പറയമ്പള്ളം,
ലക്കിടി പേരൂർ പഞ്ചായത്ത് -10 അകലൂർ ഈസ്റ്റ്,
കാഞ്ഞിരപ്പുഴ പഞ്ചായത്ത് - 03 കല്ലമല,
കരിമ്പ പഞ്ചായത്ത് -01 കപ്പടം
കോഴിക്കോട് ജില്ല - ചെങ്ങോട്ടുകാവ് പഞ്ചായത്ത് - 07 ചേലിയ ടൗൺ,
പുതുപ്പാടി പഞ്ചായത്ത് - 05 കണലാട്,
വേളം പഞ്ചായത്ത് - 11 കുറിച്ചകം
കണ്ണൂർ ജില്ല - കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ - 14 പള്ളിപ്രം,
ചെറുതാഴം പഞ്ചായത്ത് - 16 കക്കോണി
നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ടതായ തുക മുനിസിപ്പൽ കോർപറേഷനിൽ 5000 രൂപയും മുനിസിപ്പാലിറ്റികളിൽ 4000 രൂപയും പഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.