29 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നവംബർ ഒമ്പതിന്
text_fieldsതിരുവനന്തപുരം: 29 തദ്ദേശ വാർഡുകളിൽ നവംബർ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഒക്ടോബർ 14ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 21 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 22ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും.
പത്രിക 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ നവംബർ 10ന് രാവിലെ 10ന് നടത്തും. മാതൃക പെരുമാറ്റച്ചട്ടം നിലവിൽവന്നു. ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ടുവരുന്ന പഞ്ചായത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മുനിസിപ്പാലിറ്റികളിൽ ആ വാർഡിൽ മാത്രവും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലുമാണ് അവ ബാധകം.
അന്തിമ വോട്ടർപട്ടിക ഒക്ടോബർ 10ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമീഷന്റെ www.lsgelection.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും അവ ലഭ്യമാണ്. പതിനൊന്ന് ജില്ലകളിലായി ഒരു ജില്ല പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.