17 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടത്താൻ മുന്നൊരുക്കം പൂർത്തിയായി. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആഗസ്റ്റ് 11ന് രാവിലെ 10നാണ് വോട്ടെണ്ണൽ. ഒമ്പത് ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. 54 സ്ഥാനാർഥികൾ ജനവിധി തേടും. അതിൽ 22 പേർ സ്ത്രീകളാണ്. വോട്ടർ പട്ടിക ജൂലൈ 13ന് പ്രസിദ്ധീകരിച്ചു. പട്ടിക www.lsgelection.kerala.gov.in ൽ ലഭ്യമാണ്. വോട്ടെടുപ്പിന് 60 പോളിങ് ബൂത്തുകൾ സജ്ജമാക്കി. പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി. വോട്ടിങ് മെഷീനുകൾ സജ്ജമാക്കിവരുന്നു. പോളിങ് സാധനങ്ങൾ ബുധനാഴ്ച ഉച്ചക്ക് 12നു മുമ്പ് സെക്ടറൽ ഓഫിസർമാർ അതത് പോളിങ് ബൂത്തുകളിൽ എത്തിക്കും. ഫലം www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.