ഉപതെരഞ്ഞെടുപ്പ്: മലപ്പുറത്ത് മൂന്നിടത്ത് യു.ഡി.എഫ് മുന്നേറ്റം; ഒരിടത്ത് എൽ.ഡി.എഫ്
text_fieldsമലപ്പുറം: മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന് നാല് തദ്ദേശ വാർഡുകളിൽ മൂന്നിടത്ത് യു.ഡി.എഫ് മുന്നേറ്റം. ഒരു സ്ഥലത്താണ് എൽ.ഡി.എഫ് വിജയിച്ചത്. ഭരണ തുടർച്ച ഉറപ്പിച്ച വണ്ടൂർ പഞ്ചായത്ത് മുടപ്പിലാശേരി 9-ാം വാർഡ് ഉപതെരഞ്ഞടുപ്പിൽ യു.ഡി.എഫിന് മിന്നുംജയം നേടി. യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തോടെ ഭരണമാറ്റം എന്ന ഭീഷണിയാണ് ഒഴിവായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയായിരുന്നു യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നത്. 23 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫ് 12 ഉം എൽ.ഡി.എഫിന് 11ഉം അംഗങ്ങളാണുണ്ടായിരുന്നത്. സത്യപ്രതിജ്ഞക്ക് ശേഷം ഒമ്പതാം വാർഡംഗം സി.കെ മുബാറക്ക് ഡിസംബർ 26 ന് മരിച്ചു. പിന്നീടാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പിെൻറ ബലത്തിൽ കിട്ടിയ ഭരണം യു.ഡി.എഫിന് വീണ്ടും തുടരണമെങ്കിൽ ജയം അനിവാര്യമായിരുന്നു. ഏഴ് വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു സി.കെ.മുബാറക്കിെൻറ വിജയം. എന്നാൽ ഇത്തവണ ഭൂരിപക്ഷം 84 വോട്ടിെൻറതാക്കി മാറ്റാൻ യു.ഡി.എഫിനായി.
നിലമ്പൂർ വഴിക്കടവ് ബ്ലോക്ക് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അട്ടിമറി വിജയം സ്വന്തമാക്കി.യു.ഡി.എഫ് സ്ഥാനാർത്ഥി ഏലക്കാടൻ ബാബു 429 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫിന് 4008 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി നിഖിതിന് 3579 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി അഭിലാഷിന് 333 വോട്ടുമാണ് ലഭിച്ചത്. 221 പോസ്റ്റൽ വോട്ടിൽ 101 വോട്ടുകൾ വീതം എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ പങ്കിട്ടു. എൻ.ഡി.എയ്ക്ക് ഏഴ് വോട്ട് ലഭിച്ചു. 12 വോട്ടുകൾ അസാധുവായി. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സി.സുധീഷ് 1049 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 13 സീറ്റുകളുള്ള നിലമ്പൂർ ബ്ലോക്കിൽ ഇതോടെ യു.ഡി.എഫിന് എട്ട്, എൽ.ഡി.എഫ് 5 സീറ്റുകളാണുള്ളത്.
ചെറുകാവ് പഞ്ചായത്തിലെ പത്താം വാർഡ് ചേവായൂരിലെ ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് മികച്ച വിജയം സ്വന്തമാക്കി. 309 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥി കെ.വി.മുരളീധരൻ നേടിയത്. പഞ്ചായത്ത് വികസന സ്ഥിര സമിതി അധ്യക്ഷനായിരുന്ന കോൺഗ്രസ് അംഗം എടക്കാട്ട് മുഹമ്മദലിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പിലെ വിജയത്തോടെ പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിന് ഭരണമാറ്റം എന്ന ഭീഷണി ഒഴിവായി.
ചെറുകാവ് ഗ്രാമപഞ്ചായത്തിലെ 10ാം വാർഡായ ചേവായൂരിലെ വിജയം ഇരു മുന്നണികൾക്കും നിർണായകമായിരുന്നു. പത്തൊമ്പതംഗ സമിതിയിൽ യു.ഡി.എഫ് ഒമ്പത് എൽ.ഡി.എഫ് എട്ട് ബി.ജെ.പി ഒന്ന് എന്നിങ്ങിനെയായിരുന്നു കക്ഷിനില. എൽ.ഡി.എഫ് വിജയം കൈകക്കലാക്കിയാൽ സീറ്റിനില തുല്യമാകും. ബി.ജെ.പിയുടെ വാർഡാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫും ബി.ജെ.പിയും തമ്മിലായിരുന്നു പ്രധാന പോര്.
2015ൽ യു.ഡി.എഫിൽ നിന്ന് ബി.ജെ.പി സീറ്റ് പിടിച്ചിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് തിരിച്ചുപിടിച്ചു. യു.ഡി.എഫിന് വേണ്ടി കെ.വി മുരളീധരനും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഹരിദാസൻ കണിയാളിയും ബി.ജെ.പി സ്ഥാനാർഥി ബാബുരാജൻ കണിയാളിയുമായിരുന്നു സ്ഥാനാർഥികൾ. എൽ.ഡി.എഫ്, ബി.ജെ.പി സഥാനാർഥികൾ സഹോദരങ്ങളാണെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
തലക്കാട് പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചു. ഇവിടെയും ഭരണമാറ്റ സാധ്യത ഇതോടെ ഇല്ലാതായി. എൽ.ഡി.എഫ് സഥാനാർഥിയായി മത്സരിച്ച കെ.എം സജ്ല 244 വോട്ടിനാണ് എതിർ സ്ഥാനാർഥിയെ തോൽപിച്ചത്. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് പാറശ്ശേരി വെസ്റ്റിലാണ് നിർണായക പോരാട്ടം നടന്നത്. എൽ.ഡി.എഫ് 10, യു.ഡി.എഫ് എട്ട്, ബി.ജെ.പി ഒന്ന് എന്നതായിരുന്നു കക്ഷി നില.
എൽ.ഡി.എഫ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇ. സഹിറാ ബാനുവിെൻറ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വാഹനാപകടത്തെ തുടർന്ന് ഫലപ്രഖ്യാപനത്തിെൻറ തലേ ദിവസമാണ് സഹിറാ ബാനു മരിച്ചത്. യു.ഡി.എഫ് വിജയിച്ചാൽ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാവുമായിരുന്നു. യു.ഡി.എഫിന് വേണ്ടി ടി.വി ഷർബീനയും എൻ.ഡി.എക്കായി കറുകേയിൽ സുജാതയുമായിരുന്നു ജനവിധി തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.