Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപതെരഞ്ഞെടുപ്പ്:...

ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിന്

text_fields
bookmark_border
welfare party
cancel

മലപ്പുറം: സംഘ്പരിവാറിന്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്‌സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മൂന്നാം തവണ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ മോദി സർക്കാർ തങ്ങളുടെ വംശീയ ജനദ്രോഹ അജണ്ട തുടർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രഹരമായി ഉപതെരഞ്ഞെടുപ്പ് ഫലം മാറണം. സംസ്ഥാനത്ത് തുടർ ഭരണത്തിൽ ഏകാധിപത്യ പ്രവണതയും ധാർഷ്ട്യവും ഭരണ ധൂർത്തും സംഘ്പരിവാർ വിധേയ നിലപാടുകളുമാണ് ഇടതു സർക്കാർ നടപ്പാക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഉണ്ടായ വൻ തിരിച്ചടിയും സ്വന്തം ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയും മറികടക്കാൻ തീവ്രമായ സാമൂഹിക ധ്രുവീകരണ നീക്കമാണ് ഇടതുപക്ഷം പ്രത്യേകിച്ചും സി.പി.എം കേരളത്തിൽ നടത്തുന്നത്.

സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന അപകടകരമായ സമീപനമാണ് ഇടതുപക്ഷം ഇപ്പോൾ സ്വീകരിക്കുന്നത്. കേരളത്തിൻ്റെ സംഘപരിവാർ വിരുദ്ധ പ്രതിരോധത്തെ പിന്നിൽ നിന്ന് കുത്തി ദുർബലപ്പെടുത്താൻ ശ്രമിച്ച സർക്കാരിനെതിരെ ശക്തമായ താക്കീത് ഉയരേണ്ടതുണ്ട്. സംസ്ഥാനത്ത്പെൻഷനുകൾ മാസങ്ങളായി കുടിശികയാണ്. പൊതുവിതരണ കേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങൾ കിട്ടാനില്ല. പൊതു മാർക്കറ്റിൻ വിലക്കയറ്റമാണ് നിലനിൽക്കുന്നത് ഇത് കുറക്കുന്നതിനുള്ള ഇടപെടൽ സർക്കാറിൽ ഉണ്ടാകുന്നില്ല.

ഈ സാഹചര്യത്തിൽ വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലേക്ക് നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകും. വാർത്ത സമ്മേളനങ്കിൽ സംസ്ഥാന ൈ വൈസ് പ്രസിഡന്റ് കെ. എ. ഷഫീഖ്, മുനീബ് കാരക്കുന്ന്, ഇബ്രാഹിംകുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyUDF
News Summary - Bye elections welfare party support UDF
Next Story