െതരഞ്ഞെടുപ്പ് ഭരണത്തിെൻറ വിലയിരുത്തൽ –വൈക്കം വിശ്വൻ
text_fields
തിരുവനന്തപുരം: മലപ്പുറം പാർലമെൻറ് ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണത്തിെൻറ വിലയിരുത്തൽ ഉണ്ടാവുമെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. മലപ്പുറത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആേരാപിച്ചു.
മലപ്പുറത്ത് ഭരണ വിഷയം അവതരിപ്പിക്കുകയും അതിൽ ജനങ്ങളുടെ വിലയിരുത്തൽ രേഖപ്പെടുത്തുകയും ചെയ്യും. ഇൗ സർക്കാർ ഇത്രയും കാലം ഭരിച്ചു. എൽ.ഡി.എഫ് സർക്കാറിെൻറ നേട്ടവും പ്രചാരണ വിഷയമാക്കും. ഫലം തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ ബോധ്യമാവും. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിനും ഇൗ അർഥം മാത്രമേയുള്ളൂ. മലപ്പുറം ബാലികേറാമലയായി നിൽക്കുന്ന സ്ഥിതി ഉണ്ടായിട്ടില്ല. കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി തോറ്റിട്ടുണ്ട്. മേഞ്ചരിയിൽ അദ്ഭുതം ഉണ്ടായിട്ടുണ്ട്. മതേരത്വം ഉയർത്തിപ്പിടിച്ചേപ്പാൾ ജനങ്ങൾ അതംഗീകരിച്ചു. മലപ്പുറത്ത് ലീഗ്, സി.പി.എം സൗഹൃദ മത്സരമെന്ന ആക്ഷേപം ഒാടുന്ന പട്ടിക്ക് ഒരു മുഴം മുേമ്പ എറിയുന്നതാണ്.
പഴയ കോ-ലീ-ബി സഖ്യം സന്ദർഭം വരുേമ്പാൾ പുതിയ രൂപത്തിൽ ഉണ്ടാവുന്നു. അസംബ്ലിയിൽ പോലും പ്രതിപക്ഷ േനതാവ് അത്തരത്തിലാണ് നിലപാട് എടുക്കുന്നത്. ആർ.എസ്.എസിന് അനുകൂലമായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. മലപ്പുറം പാർലമെൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ ഭൂരിപക്ഷം നേടിയിട്ടും അസംബ്ലി തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് പിറകെപ്പോയി. പിണറായി വിജയനും പി.കെ. കുഞ്ഞാലിക്കുട്ടിയും രഹസ്യകൂടികാഴ്ച നടത്തിയെന്ന ബി.ജെ.പി ആക്ഷേപം വിശ്വൻ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.